ലണ്ടന്‍ : ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുമലകള്‍ ഉരുകി തീരുന്നതായി നാസ. 1979ല്‍ സാറ്റലൈറ്റ് റിക്കോര്‍ഡുകള്‍ നിലവില്‍ വന്നതിന് ശേഷം ഇതാദ്യമായാണ് ഇത്രയും കുറവ് മഞ്ഞ് ആര്‍ട്ടിക സമുദ്രത്തില്‍ കാണപ്പെടുന്നതെന്നും നാസയിലെ ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു. അടിസ്ഥാനപരമായ മാറ്റത്തിന്റെ ഭാഗമായിട്ടാണ് മഞ്ഞുമലകള്‍ ഉരുകുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. സെപ്റ്റംബറോടെ സമുദ്രത്തിലെ മഞ്ഞിന്റെ അളവ് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ആളവിലെത്തുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.
ഒരു സ്‌ക്വയര്‍ മൈലില്‍ 1.58 മീറ്ററാണ് നിലവില്‍ സമുദ്രത്തിലെ മഞ്ഞിന്റെ അളവ്. മുന്‍പ് രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും കുറഞ്ഞ അളവ് 2007 സെപ്റ്റംബറില്‍ ഒരു സ്‌ക്വയര്‍ മൈലില്‍ 1.61 മീറ്ററാണ്. ഇത് ഇനിയും കൂടാനാണ് സാധ്യതയെന്നും നാസ മുന്നറിയിപ്പ് നല്‍കുന്നു. സാധാരണയായി ആര്‍ട്ടിക് സമുദ്രത്തിലെ ഐസിന്റെ അളവ് തണുപ്പുകാലത്ത് കൂടുകയും ഊഷ്മാവ് കൂടുന്നതിന് അനുസരിച്ച് പിന്നീട് ഉരുകുകയുമാണ് ചെയ്യാറ്. എന്നാല്‍ ഉപഗ്രഹങ്ങള്‍ നല്‍കുന്ന ചിത്രങ്ങള്‍ പ്രകാരം കഴിഞ്ഞ ഒരു ദശകത്തിനിടക്ക് വേനല്‍ക്കാലത്ത് കണ്ടുവരുന്ന മഞ്ഞുകട്ടകളുടെ അളവില്‍ 13 ശതമാനത്തിന്റെ കുറവ് അനുഭവപ്പെടുന്നുണ്ട്. സമുദ്രത്തിലെ മഞ്ഞുകട്ടകളുടെ കനത്തിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. അതിനാല്‍ തന്നെ ഐസിന്റെ മൊത്തം വ്യാപ്തത്തിലും കുറവ് അനുഭവപ്പെടുന്നുണ്ട്.
മുന്‍വര്‍ഷങ്ങളിലുണ്ടായ കനത്ത ചൂട് കാരണം ധ്രുവ പ്രദേശത്തെ ഐസില്‍ ഭൂരിഭാഗം ഉരുകിയിരുന്നു. ഇത് വീണ്ടും ഐസായി മാറാത്തതാണ് ഐസിന്റെ അളവ് കുറയാന്‍ കാരണമെന്ന് നാസയിലെ ഒരു മുതിര്‍ന്ന ശാസ്ത്രജ്ഞനായ ജോയി കോമിസോ പറയുന്നു. 2007 ലെ അത്ര കടുത്ത വേനലായിരുന്നില്ല ഇക്കുറിയെങ്കിലും 2007 ലെ വേനലില്‍ നല്ലൊരു ശതമാനം മഞ്ഞും ഉരുകിയിരുന്നു.
കഴിഞ്ഞ ഏഴു വര്‍ഷമായി ലഭിക്കുന്ന സാറ്റലൈറ്റ് റിക്കോര്‍ഡുകള്‍ അനുസരിച്ച് ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുമലകള്‍ ഉരുകി തീരുകയമാണ്. ആര്‍ട്ടിക് സമുദ്രത്തിലെ ഐസിനെ കുറിച്ച് പഠിക്കുന്ന ഒരു സംഘം ശാസ്ത്രജ്ഞര്‍ കഴിഞ്ഞ 2015 -16ഓടെ വേനല്‍ക്കാലത്ത് ആര്‍ട്ടിക് സമുദ്രത്തിലെ മുഴുവന്‍ മഞ്ഞും ഉരുകിതീരുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. മഞ്ഞുമലകളുടെ കനത്തില്‍ 1980 കളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ നാല്പത് ശതമാനം കുറവ് ഇപ്പോഴുണ്ട്. അതായത് 1980 കളില്‍ ആര്‍ട്ടിക് സമുദ്രത്തിലുണ്ടായിരുന്ന മഞ്ഞിന്റെ മുപ്പത് ശതമാനം മാത്രമേ നിലവിലുളളൂ എന്ന് സാരം.
മഞ്ഞുമലകള്‍ ഉരുകുന്നതോടെ സമുദ്രത്തിലെ വെളളത്തിന്റെ അളവ് കുറയും. ഇത് ഭൂമിയുടെ റിഫഌക്ടിവിറ്റി കുറയാന്‍ കാരണമാവുകയും അത് ആഗോള താപനത്തിലേക്ക് നയിക്കുകയും ചെയ്യും. ആര്‍ട്ടിക് സമുദ്രത്തിലെ മാറ്റം ആഗോള ജൈവ വ്യവസ്ഥയ്ക്ക് കനത്ത ആഘാതമേല്‍പ്പിക്കുമെന്നാണ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല