നോട്ടിങ്ങ്ഹാം: വചനപ്രഘോഷകരുടെ രാജകുമാരന് എന്ന വിശേഷണമുള്ള ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നവംബര്‍ രണ്ടാം ശനിയാഴ്ച കണ്വെന്ഷന് നയിക്കും. നോട്ടിങ്ങ്ഹാം അരീനയിലാണ് കണ്വെന്ഷന് നടക്കുന്നത്. വചനപ്രഘോഷണത്തില്‍ ജനലക്ഷങ്ങളാണ് പങ്കെടുത്ത് അദ്ഭുത അടയാളങ്ങള്‍ ദര്‍ശിക്കുന്നത്.
അദ്ഭുതങ്ങളുടെയും അടയാളങ്ങളുടെയും അകമ്പടിയില്ലാതെ ദൈവവചനം പ്രഘോഷിക്കുക അസാധ്യമാണെന്ന് ദൈവശാസസ്ര്ത പണ്ഡിതനും കാത്തോലിക്ക സഭയുടെ വിശുദ്ധനുമായ വി. ഇഗ്നേഷ്യസ് ലയോള പറഞ്ഞിട്ടുണ്ട്.
ആഴ്ചകള്‍ക്ക് മുമ്പ് ദുബായില്‍ നടത്തപ്പെട്ട ഫാ.സേവ്യര്‍ഖാന്‍ നയിച്ച കണ്‍വെന്‍ഷനില്‍ ഒരു കാലിന് നീളം കുറവ് ഉണ്ടായിരുന്ന വ്യക്തിക്ക് ആരാധന സമയത്ത് കാലിന് നീളം കൂടി രണ്ട് കാലിനും ഒരേ നീളമായത് യേശുനാമത്തില്‍ നടന്ന വിശ്വാസികള്‍ ദര്‍ശിച്ച അദ്ഭുതമാണ്. 20 വര്‍ഷത്തോളം കുഞ്ഞിന് വേണ്ടി ദാഹിച്ച ദമ്പതികള്‍ നിരവധി ചികിത്സകള്‍ നടത്തി ഫലമാകാതിരുന്നിട്ട് സെഹിയോന്‍ ധ്യാന കേന്ദ്രത്തില്‍ ഫാ. സേവ്യര്ഖാന്റെ പ്രത്യേക ശുശ്രൂഷ വഴി കുഞ്ഞിനെ ലഭിച്ചത് രണ്ടായിരം വര്‍ഷങ്ങള്‍ക്കു ശേഷവും യേശുനാമശക്തിയാല് സംഭവിക്കുന്ന അദ്ഭുതങ്ങള്‍ക്ക് ശക്തി പകരുന്നതാണ്.
കഴിഞ്ഞ ഫെബ്രവരിയില്‍ ഫാ. സേവ്യര്‍ഖാന്‍ നയിച്ച കണ്‍വെന്‍ഷനിലൂടെ സാധ്യമായ നിരവധി അദ്ഭുതങ്ങളുടെ സാക്ഷ്യങ്ങള്‍ നീണ്ട നിരയായി ഇപ്പോഴും നിലനില്ക്കും. സെപ്തംബര്‍, ഒക്ടോബര്‍ മാസത്തെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനുകള്‍ ബഫേല് സെന്ററിലും, യോര്‍ക്ക് ഷെയര്‍ കണ്വെന്ഷന് അടുത്തമാസം 22നുമായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല