സിബി തോട്ടുകടവില്‍
ബാസല്‍ : സെന്റ് ആന്റണീസ് ദേവാലയത്തില്‍ വി.അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ മഹാമഹം സെപ്റ്റംബര്‍ രണ്ടിന് വൈകുന്നേരം നാലുമണിക്ക് ആഘോഷിക്കും. കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന് മാര്‍.മാത്യു അറയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലിയും മറ്റു തിരുനാള്കര്മങ്ങളുമാണ് പ്രധാനചടങ്ങ്.
വൈകുന്നേരം നാലു മണിക്ക് തിരുസ്വരൂപം വെഞ്ചരിക്കും. തുടര്‍ന്ന് ആഘോഷമായ ദിവ്യബലി, തിരുനാള്‍ സന്ദേശം, ലദീഞ്ഞ് എന്നിവയ്ക്കുശേഷം സ്നേഹവിരുന്നും നടത്തുമെന്ന് ഫാ.വിന്‍സെന്റ് കദളിക്കാട്ടില്‍ പുത്തന്‍പുര, സെക്രട്ടറി ഗീവര്‍ഗീസ് കിഴക്കേടത്ത്, പ്രസുദേന്തിമാരായ സിബ് തോട്ടുകടവില്‍, വര്‍ഗീസ് തിരുതനത്തില്‍, മാത്യു കുരീക്കല്‍, ഡേവിഡ് വെള്ളറക്കല്‍ എന്നിവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല