1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2012

ജോബി ആന്റണി


വിയന്നയിലെ പ്രമുഖ കലാ-സാംസ്‌കാരിക സംഘടനയായ ഫൈന്‍ ആര്‍ട്‌സ് ഇന്ത്യയുടെ വാര്‍ഷികാഘോഷങ്ങള്‍ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കുരിയ ബിഷപ്പ് മാര്‍ ബോസ്കോ പുത്തൂര്‍ മുഖ്യാഥിതിയായി പങ്കെടു സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി മാര്‍ ബോസ്കോ പുത്തൂര്‍ . കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ മരണാന്തരം അതിരൂപതയുടെ ഭരണചുമതല നിര്‍വഹിച്ചിരുന്നത് മാര്‍ പുത്തൂര്‍ ആയിരുന്നു.

ഫൈന്‍ ആര്‍ട്‌സ് ഇന്ത്യയുടെ ഉത്സവ് -2012 എന്നു പേരിട്ടിരിക്കുന്ന സാസ്കാരിക മേള സെപ്റ്റംബര്‍ എട്ടിന് ശനിയാഴ്ച കാഗ്രാനിലുള്ള ഹൗസ് ദേര്‍ ബെഗേഗ്നുങ്ങില്‍ നടക്കും. വിയന്ന ആരോഗ്യവകുപ്പിന്റെ നഗര സഭാധ്യക്ഷ സോണിയ വെസിലി വിശിഷ്ട അതിഥിയായിരിക്കും. ഘോഷ് അഞ്ചേരില്‍ , ജോര്‍ജ്ജ് ഐക്കെരേട്ട്, പ്രിന്‍സ് പത്തിപറമ്പില്‍ , ജോളി തുരുത്തുംമേല്‍ , ജോണ്‍സണ്‍ ചേലപ്പുറത്ത്, സജി മതുപ്പുറത്ത്, ബിനു രവീന്ദ്രനാഥന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. പ്രവേശനം സൗജന്യമായ ഉത്സവ് 2012-ലേയ്ക്കു എല്ലാ മലയാളി സുഹൃത്തുക്കളെയും സംഘാടകര്‍ സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്- 069911320561, 069919082976

സന്ദര്‍ശിക്കുക: http://www.fineartsindiavienna.com/

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.