Aatumanal- Lalettan song – Run Babby Runമലയാളി ഓണമാഘോഷിക്കുന്നത് ലാലേട്ടന്റെ ഈണത്തില്‍ മയങ്ങി. തിരുവോണനാളില്‍ റിലീസ്ചെയ്ത മോഹന്‍ലാല്‍ ചിത്രം റണ്‍ ബേബി റണ്ണില്‍ പ്രിയ നടന് മോഹന്‍ലാലിന്റെ പാട്ട് റിലീസിനു മുന്‍പുതന്നെ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ആറ്റുമണല്‍ പായയില്‍ എന്ന് തുടങ്ങുന്ന ഗാനമാണ് മോഹന്‍ലാല്‍ തന്നെ പാടി അഭിനയിച്ചിരിക്കുന്നത്. ഓണത്തിനു മൂന്നു ദിവസം മുന്‍പാണ് സിനിമയുടെ ഓഡിയോ റിലീസ് ചെയ്തത്. ഗാനം ഇതിനകം തന്നെ ആസ്വാദക മനസ്സില്‍ ഇടം പിടിച്ചുകഴിഞ്ഞു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രതീഷ് വേഗ ഈണമിട്ട ഈ ഗാനം തന്നെയാണ് ഇതിലെ ഹൈലൈറ്റ്.
ഇതിന് മുമ്പ് സ്ഫടികം, പ്രജ, ചതുരംഗം, എയ് ഓട്ടോ, തന്മാത്ര, ബ്രാലേട്ടന്, കണ്ണെഴുതി പൊട്ടും തൊട്ട്, ഭ്രമരം തുടങ്ങിയ ചിത്രങ്ങളിലും മോഹന്‍ ലാലിന്റെ ഗാനങ്ങളുണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ ബ്ലസിയുടെ പ്രണയത്തിലാണ് മോഹന്‍ലാല്‍ പാടിയത്.
സച്ചിസേതു ടീമിലെ സച്ചി ആദ്യമായി സ്വതന്ത്ര തിരക്കഥാകൃത്താകുന്ന റണ്‍ ബേബി റണ്‍ വാര്‍ത്താ ചാനലുകള്‍ തമ്മിലുള്ള മത്സരവും അനുബന്ധവിഷയങ്ങളുമാണ് വിഷയമാക്കുന്നത്. ചിത്രത്തില്‍ അമല പോളാണ് മോഹന്‍ലാലിന്റെ നായിക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല