അപകടകരവും, അനാരോഗ്യകരവുമായ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുന്നതിനെതിരെ മുനിസിപ്പാലിറ്റി അധികൃതര്‍ രംഗത്ത്. ആരോഗ്യ, സൗന്ദര്യ വര്‍ദ്ധക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അധികൃതരുടെ ഭാഗത്ത് നിന്നും താക്കീത് ലഭിച്ചു കഴിഞ്ഞു.
മൂന്ന് ബ്യൂട്ടി സലൂണുകള്‍ക്കും, സ്ത്രീകളെ ലാക്കാക്കി പ്രവത്തിക്കുന്ന മറ്റു പതിനെട്ട് സ്ഥാപനങ്ങള്‍ക്കും ആരോഗ്യ മാനദണ്ഡങ്ങള്‍ തെറ്റിച്ചതിന് അബുദാബി മുനിസിപ്പാലിറ്റി താക്കീത് നല്കി കഴിഞ്ഞു.
കാലാവധി കഴിഞ്ഞ കോസ്മെറ്റിക് ഉല്പന്നങ്ങള് ഉപയോഗിക്കുക, ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ അടങ്ങിയ ഉല്പന്നങ്ങള് ഉപയോഗിക്കുക, ലേസര്‍ സാങ്കോതികവിദ്യ പോലുള്ള ലൈസന്‍സ് ഇല്ലാത്ത ഉപയോഗരീതി എന്നീ കുറ്റങ്ങള്‍ കാണിച്ചാണ് ബ്യൂട്ടി പാര്‍ലറുകള്‍ക്ക് മുനിസിപ്പാലിറ്റി താക്കീത് നല്‍കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല