സ്വന്തം ലേഖകന്‍
വിദേശവിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനുള്ള ലണ്ടന്‍ മെട്രോപോളിറ്റന്‍ സര്‍വകലാശാലയുടെ
അധികാരം യുകെ സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതോടെ ഏതാനും മലയാളികള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കേണ്ടിവരും. സ്റ്റുഡന്റ്സ് വിസ അനുവദിക്കുന്നതില്‍ സര്‍വകലാശാലകളുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ബോര്‍ഡര്‍ ഏജന്‍സി കണ്ടെത്തിയതാണ് പ്രശ്നങ്ങള്‍ക്കുകാരണം. വിദേശവിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള അതീവ വിശ്വാസ പദവി (Highly Trusted Status-HTS) യുള്ള സ്ഥാപനമായിരുന്നു ലണ്ടന്‍ മെട്രോപോളിറ്റന്‍ സര്‍വകലാശാല. എന്നാല്‍ വിദേശവിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട വീഴ്ചകള്‍ കണക്കിലെടുത്ത് സവകലാശാലയുടെ അംഗീകാരം സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുകയായിരുന്നു.
ഇക്കാര്യം വെബ്സൈറ്റിലൂടെ സര്‍വകലാശാല പരസ്യപ്പെടുത്തിയിട്ടുണ്ട്. സര്‍വകലാശയുടെ അംഗീകാരം സര്‍ക്കാര്‍ പിന്‍വലിച്ചതോടെ മറ്റൊരു സ്പോണ്‍സറെ കണ്ടെത്തിയില്ലെങ്കില്‍ 60 ദിവസത്തിനകം ഇവിടെപഠിക്കുന്ന 2000ത്തോളം വിദേശവിദ്യാര്‍ഥികള്‍ക്കു നാടുവിടേണ്ടിവരും. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വിട്ടുവീഴ്ചകള്‍ ഉണ്ടായില്ലെങ്കില്‍ ഏറെക്കുറെ അസാധ്യമാണ് പുതിയ സ്പോണ്‍സറെ കണ്ടെത്തുക എന്നത്.
കഴിഞ്ഞമാസമാണ് സര്‍വകലാശയുടെ എച്ച്ടിഎസ് പദവി പിന്‍വലിച്ചത്. ഇതിനുശേഷം സര്‍വകലാശാലയുടെ ഭാഗത്തുനിന്നുള്ള വീഴചകള്‍ ബോര്‍ഡര്‍ ഏജന്‍സി വിശദമായി പരിശോധിച്ചു. അതേസമയം പ്രശ്നപരിഹാരത്തിനായി യുകെബിഎ, ഉന്നതവിദ്യാഭ്യാസ ധനസഹായകൗണ്സില്, എന്‍യുഎസ് (ദി നാഷണല്‍ വോയിസ് ഓഫ് സ്റ്റുഡന്റ്സ്) എന്നിവരുമായി സഹകരിച്ചു ശ്രമംനടത്തുമെന്ന് സര്‍വകലാശാല അറിയിച്ചു. വിദ്യാര്‍ഥികളുടെ ഭാവിക്കാണ് സര്‍വകലാശാല പ്രഥമപരിഗണന നല്‍കുന്നത്. അതേസമയം പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, ആഭ്യന്തരസെക്രട്ടറി തെരേസ മേ എന്നിവരുമായി ഇന്നു പ്രശ്നം ചര്‍ച്ച ചെയ്യുമെന്ന് എന്‍യുഎസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല