ഏതു തരം വേഷങ്ങളും ചെയ്യാന്‍ താന്‍ റെഡിയാണെന്ന് ഉറക്കെ പ്രഖ്യാപിച്ച നടിയാണ് പത്മപ്രിയ. പരിധിയില്ലാത്ത ഗ്ലാമര്‍ പ്രദര്‍ശനത്തിന് താന്‍ തയ്യാറാണെന്ന് അറിയിച്ചു കൊണ്ട് അടുത്തിടെ ഒരു ഐറ്റം നമ്പറില്‍ അല്പവസ്ത്രധാരിയായി പ്രത്യക്ഷപ്പെടുകയുമുണ്ടായി നടി. തന്റെ നൃത്തം കണ്ട് കോളിവുഡ് നിര്‍മ്മാതാക്കള്‍ ഡേറ്റിനായി ക്യൂ നില്‍ക്കുമെന്ന് കരുതിയ പത്മപ്രിയയ്ക്ക് പക്ഷേ തെറ്റി. തമിഴകത്തെ നിര്‍മ്മാതാക്കള്‍ നടിയെ തിരിഞ്ഞു നോക്കുന്നില്ലത്രേ. പത്മപ്രിയ തന്നെയാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
തന്നോട് എന്തോ അയിത്തമുള്ളതു പോലെയാണ് തമിഴ് നിര്‍മ്മാതാക്കളുടെ പെരുമാറ്റം. ഗ്ലാമറസ് റോളുകളും അല്ലാത്ത വേഷങ്ങളും അഭിനയിച്ചിട്ടുള്ള താന്‍ ഏതു തരം വേഷങ്ങളും ഏറ്റെടുക്കാന്‍ തയ്യാറുമാണ്. എന്നിട്ടും നിര്‍മ്മാതാക്കള്‍ മുഖം തിരിച്ചു നില്‍ക്കുന്നതെന്താണെന്ന് മനസ്സിലാവുന്നില്ലെന്നാണ് നടിയുടെ പരാതി.
മുന്‍പ് അഭിനയപ്രാധാന്യമുള്ള ഒട്ടേറെ കഥാപാത്രങ്ങള്‍ തമിഴകത്തു നിന്ന് തന്നെ തേടി എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ മലയാളത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാവാം തമിഴില്‍ നിന്ന് കാര്യമായ ഓഫറുകളൊന്നും വരുന്നില്ല. തെന്നിന്ത്യന്‍ സിനിമകളിലഭിനയിക്കാന്‍ തന്നെയാണ് തനിക്ക് താത്പര്യമെന്നും ഈ പഞ്ചാബുകാരി പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല