കൊല്ലം: വെളിയം പടിഞ്ഞാറ്റിന്‍കര ചൂരക്കോട് പൗരസമിതി നടത്തിയ ഓണഘോഷത്തിലേക്കു സംഭാവന കിട്ടിയ കോഴിയാണു നാട്ടില്‍ താരമായത്. നാലുകിലോയുള്ള കോഴിയെ പത്തുരൂപയ്ക്കാണു ലേലത്തിനു വച്ചത്. പത്തുമിനിറ്റിനുള്ളില്‍ പതിനായിരം രൂപ കടന്നു. പിന്നെ ആഘോഷലഹരിയില്‍ നിന്നവര്‍ തുക ഇരട്ടിയാക്കി. കേട്ടുനിന്നവര്‍ വാശികയറി ഏറ്റുപിടിച്ചു. ഒടുവില്‍ ഇരുപതിനായിരം രൂപ കടന്നപ്പോള്‍ കളി പന്തിയല്ലെന്നു കരുതി ലേലം ഉറപ്പിക്കാന്‍ തീരുമാനിച്ചു. ഇതിനിടെ ഒരാള്‍ ഒറ്റയടിക്ക് 500 രൂപ കയറ്റിവിളിച്ചു. പിന്നാലെ മറ്റൊരാള്‍ക്കു കൂടി അവസരം കൊടുത്തതോടെ ലേലം 21,000 എത്തിനിന്നു. നിനച്ചിരിക്കാതെ കിട്ടിയ തുക കൊണ്ടു നാട്ടില്‍ സാംസ്കാരിക കേന്ദ്രം നിര്‍മിക്കുന്നതിനു തുടക്കമിടാന്‍ തീരുമാനിച്ചതായി ചൂരക്കോട് പൗരസമിതി ഭാരവാഹികള്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല