കൈപ്പുഴ ജോണ്‍ മാത്യു
ബര്‍ലിന്‍: ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ കവര്‍ ചിത്രത്തില്‍ കളിയാക്കിയ ജര്‍മന്‍ ഹാസ്യവാരികയായ ടൈറ്റാനിക്കിന്റെ പേരിലുള്ള നിയമനടപടി വത്തിക്കാന്റെ ഇടപെടലിനെ തുടര്‍ന്ന് പിന്‍വലിച്ചു.
ഓഗസ്റ്റ് ആദ്യവാരത്തില്‍ പുറത്തിറക്കിയ വാരികയുടെ കവര്‍ ചിത്രത്തിലാണ് ചുംബനത്തിന്റെ ചുവന്ന ചുണ്ടുകളും കൈകളില്‍ ചുവന്ന കളറും ചേര്‍ത്ത് മാര്‍പാപ്പയെ കളിയാക്കിയത്.
ജര്‍മന്‍ കത്തോലിക്ക ബിഷപ്പ് കോണ്‍ഫറന്‍സ് സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുകയും വാരികക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. വാരിക മാപ്പു പറയണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ഹാംബുര്‍ഗിലെ പ്രത്യേക കോടതി വെള്ളിയാഴ്ച (ഇന്ന്) കേസ് വിചാരണക്കെടുക്കാനിരിക്കെയാണ് വത്തിക്കാന്റെ ഇടപെടലിനെ തുടര്‍ന്ന് വ്യാഴാഴ്ച (ഇന്നലെ ) കേസ് കോടതിയില്‍ നിന്ന് പിന്‍വലിച്ച് ജര്‍മന്‍ ബിഷപ് കോണ്‍ഫറന്‍സ് മുഖം രക്ഷിച്ചത്.
ഹാംബുര്‍ഗ് നഗരത്തില്‍ അതിനിടെ ടൈറ്റാനിക് വാരിക പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. അഭിപ്രായ സ്വാതന്ത്രമുള്ള ജര്‍മനിയില്‍ മാധ്യമങ്ങളുടെ വായ്മൂടികെട്ടാന്‍ ആരും ശ്രമിക്കരുതെന്ന് ടൈറ്റാനിക് മുഖ്യ പത്രാധിപര്‍ ലിയോ ഫിഷര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല