ലണ്ടന്‍ : സാമ്പത്തിക പ്രതിസന്ധിയിലും കഴി്ഞ്ഞമാസം വീടുവിലയില്‍ വര്‍ദ്ധനവ് ഉണ്ടായതായി നിരീക്ഷകര്‍. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ദ്ധനവാണ് കഴിഞ്ഞമാസം രേഖപ്പെടുത്തിയതെന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ ബില്‍ഡിംഗ് സൊസൈറ്റി വെളിപ്പെടുത്തി. ദേശീയ വ്യാപകമായി വീടുവിലയില്‍ 1.4 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായതായതാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. സാമ്പത്തിക മാന്ദ്യം തുടരുന്നതിനിടയിലും വീടുവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയത് നല്ല ലക്ഷണമാണന്നാണ് സാമ്പത്തിക നിരീക്ഷകരുടെ വെളിപ്പെടുത്തല്‍.
സമ്പദ് വ്യവസ്ഥ പരിതാപകരമായ അവസ്ഥയിലാണങ്കിലും ഭാവിയിലേക്ക് ഈ വില വര്‍ദ്ധനവ് ഗുണം ചെയ്യുമെന്നാണ് ഇ സര്‍വ് ചാര്‍ട്ടേഡ് സര്‍വേയേഴ്സിന്റെ ഡയറക്ടര്‍ റിച്ചാര്‍ഡ് സെക്സ്ടണ്‍ പറയുന്നത്. ദേശീയ വ്യാപകമായുളള കണക്കുകള്‍ പരിശോധിച്ചാല്‍ ആഗസ്റ്റ് മാസത്തില്‍ മാത്രം വീടുവിലയില്‍ 2,137 പൗണ്ടിന്റെ വര്്ദ്ധനവ് ഉണ്ടായിട്ടുണ്ട്. 2010 ജാനുവരിക്ക് ശേഷം ഒരു മാസം ഇത്രയേറെ വില വര്‍ദ്ധനവ് ഉണ്ടാകുന്നത് ഇത് ആദ്യമായാണ്. വേനല്‍ക്കാലം കഴിയുന്നതോടെ വിപണി തിരിച്ചുവരുവിന്റെ പാതയിലേക്ക് എത്താനാണ് സാധ്യതയെന്ന് മോര്‍ട്ട്ഗേജ് അഡൈ്വസ് ബ്യൂറോയുടെ ഹെഡ് ബ്രയാന്‍ മര്‍ഫി പറഞ്ഞു.
വിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയെങ്കിലും കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഭവനവില 0.7 ശതമാനം താഴെത്തന്നെയാണ്. ഭവന വിപണിയില്‍ ഇപ്പോഴും ചാഞ്ചാട്ടം തുടരുകയാണ്. പ്രതീക്ഷിച്ച വില പല വീടുകള്‍ക്കും ലഭിക്കുന്നുമില്ല. ശരാശരി ഒരു വീടിന്റെ വിലയില്‍ 0.5 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ പ്രാദേശികമായി വിലയിരുത്തുകയാണങ്കില് ബ്രിട്ടന്റെ തെക്കന്‍ പ്രദേശങ്ങളിലെ വില വടക്കന്‍ പ്രദേശങ്ങളെ അപേക്ഷിച്ച് താഴ്ന്ന് തന്നെ നില്‍ക്കുകയാണ്. എന്നാല്‍ കണക്കുകളില്‍ കൂടുതല്‍ വ്യക്തത വരു്്ത്തുന്നതിനായി ചില അഡ്ജസ്റ്റ്മെന്റുകള്‍ നടത്തിയതാണ് വീട് വിലയില്‍ ഇത്രയും വര്‍ദ്ധനവ് വരാന്‍ കാരണമെന്ന് ചില വിദഗ്ദ്ധര്‍ സമ്മതിച്ചു. ഇതില്ലാതെ വീട് വിലയിലുണ്ടായ വര്‍ദ്ധനവ് 0.2 ശതമാനം മാത്രമാണ്.
എന്നാല്‍ സാമ്പത്തിക മാന്ദ്യം തുടരുന്നതിനിടയിലും വീടുകളുടെ വിലയിലുണ്ടായ വര്‍ദ്ധനവ് അ്ത്ഭുതകരമാണന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍. ആദ്യമായി വീട് വാങ്ങാന്‍ പോകുന്നവര്‍ ഇ്പ്പോഴും പുറകില്‍ തന്നെയാണ്. ഭവനവായ്പകള്‍ ആകര്ഷകമാ്്ക്കിയെന്ന് പറയുന്നുണ്ടെങ്കിലും ആദ്യം നല്കേണ്ടുന്ന ഡെപ്പോസിറ്റ് തുകയില്‍ വരുത്തിയ വര്‍ദ്ധനവാണ് പലരേയും വീട് എന്ന സ്വപ്നത്തില്‍ നിന്ന് വിലക്കുന്നത്. 2005 മുതല്‍ 2007വരെയുളള കാലഘട്ടത്തില്‍ ആദ്യമായി വീട് വാങ്ങുന്ന ആള് നല്കേണ്ടുന്ന ഡെപ്പോസിറ്റ് തുക 10 ശതമാനം ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 20 ശതമാനം ആണ്. അതായത് ശരാശരി വീട് വാങ്ങണമെങ്കില്‍ പോലും 33,000 പൗണ്ട് കൈയ്യിലുണ്ടാകണം.
ബാ്ങ്ക് ഓഫ് ഇംഗ്ലണ്ട് നടപ്പിലാക്കിയ ഫണ്ടിംഗ് ഫോര്‍ ലെന്‍ഡിങ്ങ് സ്കീം അനുസരിച്ച് കുറച്ച് ഡെപ്പോസിറ്റിന് മേല്‍ വായപ് ലഭ്യമാക്കുന്ന ബാങ്കുകളുടെ എണ്ണം കൂടിയിട്ടുണ്ട്. എച്ച്എസ്ബിസി കഴിഞ്ഞദിവസം ആദ്യമായി വീടുവാങ്ങുന്നവര്‍ക്കായി പുതിയൊരു വായ്പാപദ്ധതി അവതരിപ്പിച്ചു. പത്ത് ശതമാനം ഡെപ്പോസിറ്റിന് മേല്‍ വായ്പ എടുക്കുന്നവര്‍ക്ക് വരുന്ന ഏഴ് വര്‍ഷത്തേക്ക് 4.89 ശതമാനം സ്ഥിരനിരക്കില്‍ വായ്പ നല്കുന്ന പദ്ധതിയാണ് ഇത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല