ലണ്ടന്‍ : നാല് തവണയും ഡ്രൈവിംഗ് ടെസ്റ്റില്‍ പരാജയപ്പെട്ടതിന്റെ വിഷമത്തില്‍ യുവതി തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചു. ആത്മഹത്യാ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് കോടതിയിലെത്തിച്ച യുവതിയ്ക്ക് ഒരു വര്‍ഷത്തെ നല്ല നടപ്പ് ജഡ്ജി വിധിച്ചു. എഡിന്‍ബര്‍ഗ്ഗിലെ ഗോര്‍ഡോണ്‍ സ്ട്രീറ്റിലാണ് സംഭവം നടക്കുന്നത്. 30 വയസ്സുളള നേപ്പാള്‍ വംശജയായ യെംമ്പ്കാല സാപ്‌കോടയാണ് അത്മഹത്യയ്ക്ക് തുനിഞ്ഞത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 28 നാണ് സംഭവം നടക്കുന്നത്.
യെംമ്പ്കാല നാല് തവണയായി ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുത്തെങ്കിലും നാല് തവണയും പരാജയപ്പെടുകയായിരുന്നു. തൊണ്ണൂറ് ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യാനായി ഇവര്‍ ആയിരക്കണക്കിന് പൗണ്ട് ചെലവാക്കിയിരുന്നു. എ്ന്നിട്ടും ഡ്രൈവിംഗ് ടെസ്റ്റ് പാസ്സാകാഞ്ഞത് മാനസികമായി യെംമ്പ്കാലയെ തളര്‍ത്തിയിരുന്നു. സംഭവ ദിവസം രാവിലെ ഇതിനെ ചൊല്ലി യെംമ്പ്കാലയും ഭര്‍ത്താവ് യാദുമെനും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് യാദുമിന്‍ ജോലിക്ക് പോയ സമയത്ത് ആത്മഹത്യാ കുറിപ്പ് എഴുതിവച്ച ശേഷം യെംമ്പ്കാല സ്വയം തീകൊളുത്തുകയായിരുന്നു. ഒരു അയല്‍വാസി ഇതു കണ്ടതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. മുഖത്തും കൈകളിലും പുറത്തും പൊളളലേറ്റ ഇവരെ ഫയര്‍ഫോഴ്‌സ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ആത്മഹത്യാ ശ്രമത്തിനും മറ്റുളളവരുടെ ജീവനും വസ്തുവകകള്‍ക്കും ഭീഷണി ഉയര്‍ത്തുന്ന രീതിയില്‍ തീകൊളുത്തിയതിനുമാണ് പോലീസ് ഇവര്‍ക്കെതിരേ കേസെടുത്തത്. തികച്ചും അസാധാരണമായൊരു കേസാണ് ഇതെന്ന് ജഡ്ജി ലോര്‍ഡ് ബെന്ന്യാതീന്‍ വിലയിരുത്തി. മാനസിക നില തെറ്റിയ നിമിഷത്തില്‍ ചെയ്തുപോയതാണന്നും അതിനാല്‍ ഒരു വര്‍ഷത്തെ നല്ലനടപ്പാണ് കോടതി ശിക്ഷയായി നല്‍കുന്നതെന്നും ജഡ്ജി അറിയിച്ചു. നല്ല നടപ്പ് തെറ്റിച്ചാല്‍ മറ്റൊരു രീതിയില്‍ കേസ് കൈകാര്യം ചെയ്യേണ്ടിവരുമെന്നും ജഡ്ജി മുന്നറിയിപ്പ് നല്‍കി. യുവതിയുടെ പേരില്‍ മറ്റ് കേസുകള്‍ ഒ്ന്നുമില്ലാതിരുന്നതും ഒപ്പം തികച്ചും അസാധാരണമായൊരു കാര്യത്തിന്റെ പേരില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതും കോടതി പരിഗണിച്ചു.
എട്ട് വര്‍ഷം മുന്‍പാണ് നേപ്പാള്‍ സ്വദേശികളായ യെംമ്പ്കാലയും യാദുമിനും ബ്രിട്ടനിലേക്ക് കുടിയേറിയത്. ബ്രി്ട്ടനില്‍ ഷെഫായി ജോലി നോക്കുകയാണ് യാദുമീന്‍. സാമ്പത്തികമായി പരുങ്ങലിലായ കുടുംബത്തില്‍ വീണ്ടും ഡ്രൈവിംഗ് ടെസ്റ്റിനായി പണം ചെലവാക്കുന്നത് നടക്കാത്ത സാഹചര്യമായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. നാലാം തവണയും ടെസ്റ്റില്‍ പരാജയപ്പെട്ട ദേഷ്യത്തില്‍ യാദുമിന്‍ ഭാര്യയോട് പോയി ആത്മഹത്യ ചെയ്തൂകൂടെ എന്ന് ചോദിക്കുകയായിരുന്നു. എന്നാല്‍ ഭ്ാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത് അറിഞ്ഞതോടെ യാദുമിന്‍ വല്ലാതെ അപ്‌സെറ്റായതായും കോടതി അറിയിച്ചു. പന്ത്രണ്ട് ശതമാനം പൊളളലേറ്റ യാംമ്പ്കാലയുടെ പുറത്ത് സ്ഥിരമായി പൊളളലേറ്റ പാടുണ്ടാകുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല