ലണ്ടന്‍: അടുത്ത ഇരുപത് വര്‍ഷത്തിനുളളില്‍ യുകെയെ പൂര്‍ണ്ണമായും പുകവലി രഹിത രാജ്യമാക്കാനുളള പ്രവര്‍ത്തനത്തിന് തുടക്കമിട്ടതായി ആന്റി സ്‌മോക്കിംഗ് ക്യാമ്പെയ്‌നേഴ്‌സ്. ഇതിനുളള നടപടികള്‍ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് പുകവലിയ്്‌ക്കെതിരേ പ്രവര്‍ത്തിക്കുന്ന പ്രശസ്ത ഡോക്ടര്‍ ജോണ്‍ ബ്രിട്ടണ്‍ ആവശ്യപ്പെട്ടു. അടുത്ത 20 വര്‍ഷങ്ങള്‍ക്കുളളില്‍ രാജ്യത്തെ പൂര്‍ണ്ണമായും പുകവലി വിമുക്തമാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇതിനുളള നടപടികള്‍ സ്വീകരിക്കേണ്ടത് ഗവണ്‍മെന്റാണ്. ചരിത്രത്തിലെ ഏറ്റവും മികച്ച ആരോഗ്യ സെക്രട്ടരി എന്ന പദവി നേടാന്ഡ ആന്‍ഡ്രൂ ലാന്‍സ്ലിക്ക് ഇത് തന്നെയാണ് അവസരമെന്നും റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്റെ ടുബാക്കോ അഡൈ്വസറി ഗ്രുപ്പ് ചെയര്‍മാന്‍ കൂടിയായ ജോണ്‍ ബ്രിട്ടന്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തെ പുകവലിക്കാരുടെ എണ്ണം കുറഞ്ഞുകൊണ്ട് ഇരിക്കുകയാണെങ്കിലും വര്‍ഷം തോറും 100,000 ആളുകള്‍ പുകവലി കാരണം മരിക്കുന്നുണ്ട്. ഒപ്പം 200,000 ലധികം കുട്ടികള്‍ പുതുതായി ഈ ശീലം തുടങ്ങുകയും ചെയ്യുന്നുണ്ട്. പുകവലി മുലം എന്‍എച്ച്എസിന് ഒരോ വര്‍ഷവും 2.7 ബില്യണ്‍ പൗണ്ടിന്റെ ചെലവ് ഉണ്ടാകുന്നുണ്ട്. നോര്‍ത്ത് ഈസ്റ്റില്‍ നടത്തിയ ക്യാമ്പെയ്‌ന്റെ ഭാഗമായി 2011ല്‍ പുകവലിക്കുന്നവരുടെ എണ്ണത്തം 21.5 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞിരുന്നു. 2009ല്‍ ഇത് 24.2 ശതമാനം ആയിരുന്നു. അടുത്ത 20 വര്‍ഷത്തിനുളളില്‍ യുകെയെ പുകവലി രഹിത രാജ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ക്യാമ്പെയ്‌നേഴ്‌സ് അറിയിച്ചു.
എന്നാല്‍ പൂര്‍ണ്ണമായ ഒരു നിരോധനമല്ല തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും പകരം സിഗരറ്റിനും മറ്റും വില കൂട്ടുകയും പരസ്യങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുകയും ചെയ്യണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും ക്യാമ്പെയ്‌നേഴ്‌സ് അറിയിച്ചു. പുകവലി സാമൂഹികമായി അംഗീകരിക്കാത്ത കാര്യമാണന്ന് വരുമ്പോള്‍ ആളുകള്‍ പതുക്കെ അത് ഉപേക്ഷിച്ചുകൊളളൂമെന്നും ക്യാമ്പെയ്‌നേഴ്‌സ് അറിയിച്ചു. ആന്റി സ്‌മോക്കിംഗ് ക്യാമ്പെയ്‌നേഴ്‌സിന്റെ പുതിയ നിര്‍ദ്ദേശത്തോടെ തങ്ങള്‍ക്ക് വിരോധമൊന്നും ഇല്ലെന്നും എന്നാല്‍ പുകയില കമ്പനികളില്‍ നിന്ന കനത്ത സമ്മര്‍ദ്ദം നേരിടേണ്ടി വരുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല