സംഗീത് ശേഖര്‍
എന്താണു പ്രതിഭ?അല്ലെങ്കില്‍ പ്രതിഭയുടെ മാനദണ്ടം ?സാഹിത്യത്തിലായാലും ,കലയിലായാലും സ്പോര് ട്സിലായാലും പ്രതിഭയെ അനായാസം തിരിച്ചറിയാം .അവന് മറ്റുള്ളവരില്‍ നിന്നും തീര് ച്ചയായും വേറിട്ടു നില്ക്കും .മറ്റുള്ളവര്‍ ബുദ്ധിമുട്ടി ചെയ്യുന്നത് അവന് അനായാസമായി സാധിക്കും .അവന്റെ സ്വാഭാവികത തന്നെയായിരിക്കും അവനെ മറ്റുള്ളവരില്‍ നിന്നും വേറിട്ടു നിര് ത്തുന്ന പ്രധാന ഘടകം .ദൌര് ബല്യങ്ങള് അവന്റെ കൂടപ്പിറപ്പായിരിക്കും .പലപ്പോഴും അവന് നാശത്തിന്റെ വഴി സ്വയം തിരഞ്ഞെടുത്തു എന്നിരിക്കും .പക്ഷേ സ്വയം നശിക്കുന്നതിനു മുന്നേ അവന് ലോകത്തിനു തന്റെ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ കാട്ടികൊടുത്തിരിക്കും . കായിക രം ഗത്ത് ജോര് ജ് ബസ്റ്റ് എന്ന പ്രതിഭാശാലിയായ ഫുട്ബാളര്‍ മുതല്‍ ഒരുപാട് ഉദാഹരണങ്ങള്‍ ,നമ്മുടെ കൊച്ചു കേരളത്തില്‍ തന്നെ ഇടപ്പിള്ളി മുതല്‍ നന്ദിത വരെ എത്രയെത്ര പേര് .
ബാം ഗളൂരിലെ ഒരു ബാറിലെ അരണ്ട വെളിച്ചത്തില്‍ വച്ചാണു ഒരു സ്പോര് ട്സ് ലേഖകന്‍ ആദ്യമായി ആ മനുഷ്യനെ കാണുന്നത്.ഒരു മൂലയില്‍ ഒതുങ്ങി ഒറ്റക്ക് ലോകത്തില്‍ നിന്നു മുഴുവന്‍ രക്ഷപ്പെടാന്‍ ഒളിച്ചിരിക്കുന്ന പോലെ നിറഞ്ഞ മദ്യ ചഷകത്തിന്റെ മുന്നില്‍ ആ ടേബിളില്‍ അയാള്‍ ഇരിക്കുന്നു .എവിടെയോ കണ്ട് മറന്ന ഒരു മുഖം .ആ മുഖം ലേഖകനെ അലട്ടി.അതയാള്‍ ക്ക് പരിചിതമായിരുന്നു.താടിയും മുടിയുമൊക്കെ വളര് ന്നിരുന്നു എങ്കിലും ലേഖകന്‍ അയാളെ തിരിച്ചറിഞ്ഞു.പ്രകാശത്തിനേക്കാള്‍ വേഗത്തില്‍ ഓര് മകള്‍ പുറകോട്ട് പാഞ്ഞു..സയ്യിദ് കിര് മാണി എന്ന ഇതിഹാസ സമാനനായ വിക്കറ്റ് കീപ്പറുടെ സ്കൂട്ടറില്‍ ഒരു ലിഫ്റ്റ് ചോദിച്ചു വാങ്ങി യാത്ര ചെയ്ത ആ 22 കാരന് അന്നു വണ്ടിയില്‍ നിന്നും ഇറങ്ങുമ്പോള്‍ കിര് മാണിയുടെ മുഖത്തു നോക്കി പറഞ്ഞു,ഒട്ടും പതര് ച്ചയില്ലാതെ.”ഒരിക്കല്‍ താങ്കളുടെ കയ്യിലെ ഈ ഗ്ളൌസും ഞാന്‍ അഴിച്ചു വാങ്ങും” .ക്ര്യത്യം ഒരു വര് ഷത്തിനു ശേഷം ആ ചെറുപ്പക്കാരന് സാക്ഷാല്‍ കിര് മാണിയെ തന്നെ പുറന്തള്ളി ഇന്ത്യന്‍ ടീമിലെത്തി.. 1985 ഇലെ വേള് ഡ് സീരീസ് കപ്പ് .ഒരു കളി പോലും തോല്‍ക്കാതെ ഇന്ത്യ ചാമ്പ്യന്മാരായ ടൂര്‍ ണമെന്റ്. ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ ആ ചെറുപ്പക്കാരനായിരുന്നു.ഒരു 23 വയസ്സുകാരന് ..പേരു സദാനന്ദ് വിശ്വനാഥ്.ബാം ഗളൂരിന്റെ സ്വന്തം ‘വിഷി” .വിക്കറ്റിനു പിന്നില്‍ വിഷി ഒരു മിന്നല്‍ പ്പിണറായിരുന്നു.
ബാറ്റ്സ്മാന്റെ കാല് ക്രീസില്‍ നിന്നും ഒന്നനങ്ങിയാല്‍ മതി നിമിഷ നേരം കൊണ്ട് വിഷി ബെയില്സ് തെറിപ്പിച്ചിരിക്കും .അസാധാരണമായ വേഗം ,ഫ്ളാം ബോയന്റ് എന്നു വിശേഷിപ്പിക്കേണ്ട വ്യക്തിത്വം ,അതായിരുന്നു വിശ്വനാഥ്.അയാളെ അന്നേ ശ്രദ്ധിക്കാന്‍ കാരണം അയാളുടെ കണ്ണുകളില്‍ കണ്ട അസാധാരണമായ തിളക്കമായിരുന്നു.കണ്ണുകളില്‍ നിന്നും തീ പാറുന്നതു പോലെ.വിശ്വനാഥ് വിക്കറ്റിന്റെ പുറകില്‍ ഒരു മാന്ത്രിക സാന്നിദ്ധ്യമായിരുന്നു .ടീമം ഗങ്ങളിലേക്ക് മുഴുവന്‍ ഊര് ജം പ്രസരിപ്പിക്കാന്‍ കഴിവുള്ള ഒരു കളിക്കാരന് .അയാളുടെ കണ്ണുകളില്‍ ആളിക്കത്തിയ അഗ്നി അയാളുടെ പ്രതിഷേധമായിരുന്നു. ഇന്ത്യ കണ്ട എറ്റവും മികച്ച ഭാവി വാഗ്ദാനം എന്നു വിശേഷിക്കപ്പെട്ട അയാള്‍ മൂന്നു കൊല്ലം മാത്രം ,22 എകദിനങ്ങളും 3 ടെസ്റ്റുകളും മാത്രം കളിച്ച് നിഗൂഡതയിലേക്കു സ്വയം മറഞ്ഞു പോയി.
എതോ ശാപഭാരം പേറി അലയുന്ന അശ്വദ്ധാമാവിനെപോലെ വിഷി ബാം ഗളൂരിലെ തെരുവുകളില്‍ അലഞ്ഞു. മദ്യചഷകങ്ങള്‍ നിറഞ്ഞൊഴിഞ്ഞു.ഉള്ളിലെ അഗ്നിയെ ശമിപ്പിക്കാന്‍ പണം തികയാതെ വന്നപ്പോള്‍ അയാള്‍ പരിചയക്കാരോട് ഇരന്നു തുടങ്ങി. അയാള്‍ നാശത്തില്‍ നിന്നും നാശത്തിലേക്കു പോയി കൊണ്ടിരുന്നു.പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ അയാളെ ആരാധിച്ചിരുന്നവര്‍ അയാളെ തിരിച്ചറിയാതായി.അടുത്ത പരിചയക്കാര് അയാളെ കാണുമ്പോള്‍ മുഖം തിരിച്ചു തുടങ്ങി.വിഷിയുടെ ജീവിതം ബാറുകളില്‍ നിന്നും ബാറുകളിലേക്കുള്ള യാത്രയായി മാറിയിരുന്നു.ഇന്നു അയാളുടെ ജീവിതത്തിലെ മറ്റൊരു രാത്രി മാത്രം .നിറഞ്ഞ മദ്യചഷകത്തിനു മുന്നില്‍ ബാറിലെ അരണ്ട വെളിച്ചത്തില്‍ അയാള്‍ ഇരിക്കുന്നു.ഇന്ത്യന്‍ ക്രികറ്റിലെ അസാധാരണ പ്രതിഭ എന്നു വാഴ്ത്തപ്പെട്ട സദാനന്ദ് വിശ്വനാഥ് എന്ന വിഷി.നിറഞ്ഞിരിക്കുന്ന ആ ചഷകത്തിനു ഇന്നു അയാള്‍ ആരോടാണു കടപ്പെട്ടിരിക്കുന്നുണ്ടാകുക?ലേഖകന്‍ അയാളുടെ അടുത്തേക്ക് ചെന്നു.നിര് വികാരമായ മുഖത്തോടെ വിഷി മുഖമുയര്‍ത്തി.
വിഷിയല്ലേ എന്ന ചോദ്യം അയാളെ അലോസരപ്പെടുത്തി എന്നു തോന്നുന്നു.രൂപത്തിലും ഭാവത്തിലും വല്ലാത്ത മാറ്റമുണ്ട്.കണ്ണുകളിലെ തിളക്കം എന്നേ നഷ്ടപ്പെട്ടിരിക്കുന്നു.പരാജയം അം ഗീകരിച്ച ഒരു മനുഷ്യന്റെ ഭാവങ്ങള്‍ അയാള്‍ സ്വയം എടുത്തണിഞ്ഞിരിക്കുന്നു.ആദ്യത്തെ വിമുഖതയും അപരിചിതത്വവും അലിഞ്ഞില്ലാതായപ്പോള്‍ വിഷി മനസ്സു തുറന്നു..അനേകായിരം ആളുകളില്‍ ഒരാള്‍ക്ക് മാത്രം വരദാനമായി കിട്ടുന്ന ആ കഴിവിനെ നിങ്ങള്‍ നശിപ്പിക്കുകയായിരുന്നില്ലെ എന്ന ചോദ്യത്തിനു മുന്നില്‍ അല്പ നേരം നിശബ്ദനായി ഇരുന്ന ശേഷം വിഷി തന്റെ കഥ പറഞ്ഞു തുടങ്ങി.ഒറ്റപ്പെടലിന്റെ നൊമ്പരമുള്ള ,വഞ്ചനയുടെ ഗന്ധമുള്ള ഒരു കഥ.അയാളുടെ കഥ വിചിത്രമായിരുന്നില്ല..പക്ഷേ അയാള്‍ നടന്നു നീങ്ങിയ വഴികളില്‍ വേദനയുണ്ടായിരുന്നു.വിഷിയുടെ മാതാപിതാക്കള്‍ വിവാഹമോചനം നേടിയവരായിരുന്നു.അയാളുടെ ബാല്യം അസ്വസ്ഥതകള്‍ നിറഞ്ഞതായിരുന്നു,അതില്‍ നിന്നും രക്ഷ നേടാന്‍ വിഷി ക്രിക്കറ്റിനെ സ്നേഹിച്ചു.1985 ഇല് ആദ്യമായി ഇന്ത്യന്‍ ടീമിലക്കു തിരഞ്ഞെടുക്കപ്പെടുന്നതിനു തൊട്ടു മുന്‍പ് അയാളുടെ പിതാവ് കടക്കെണിയില്‍ നിന്നും രക്ഷപെടാനായി ആത്മഹത്യ ചെയ്തു..ആ ആഘാതത്തില്‍ നിന്നും രക്ഷ നേടാന്‍ അയാളെ സഹായിച്ചത് ക്രികറ്റ് ആയിരുന്നു.ജീവിതത്തിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കേ 1985 ഇല് ഒരു ശ്രീലങ്കന്‍ പര്യടനത്തിനു മുന്‍പായി വിഷിയുടെ എല്ലാമെല്ലാമായിരുന്ന അമ്മയും മരിച്ചു. അയാള്‍ തകര് ന്നു പോയി.കൈക്കേറ്റ ഒരു പരിക്കോടെ വിഷിയുടെ കരിയര്‍ തന്നെ പ്രതിസന്ധിയിലായി.
വിജയം വരിച്ച ഓരോ മനുഷ്യന്റെയും പിന്നില്‍ ഒരു സ്ത്രീ ഉണ്ടായിരിക്കും . വിഷിയുടെ സമ്പൂര് ണ തകര് ച്ചക്ക് പിന്നിലും ഒരു പെണ്ണുണ്ടായിരുനു.അയാള്‍ ഒരു പെണ് കുട്ടിയെ സ്നേഹിച്ചിരുന്നു.ആത്മാര് ദ്ധമായി. തകര് ച്ചയുടെ ആ കാലഘട്ടത്തില്‍ അയാള്‍ അവളുടെ സാന്ത്വനം കൊതിച്ചിരുന്നു.പക്ഷേ അപ്പോഴേക്കും ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായിരുന്ന വിഷിയെ ആ പെണ്കുട്ടിക്കോ അവളുടെ വീട്ടുകാര്‍ ക്കോ വേണ്ടായിരുന്നു.അവര്‍ അയാളെ നിഷ്കരുണം തഴഞ്ഞു.ആ പേണ് കുട്ടി വേറെ വിവാഹം കഴിച്ചു.അയാളുടെ തകര് ച്ച അവിടെ ആരം ഭിക്കുകയായിരുന്നു. .വിഷിക്ക് അബുദാബിയില്‍ നല്ലൊരു ജോലി ശരിയായി ,നല്ല സാലറി,ജീവിത സൌകര്യങ്ങള്‍ എല്ലാം ലഭിച്ചിട്ടും അയാള്‍ ത്ര്യപ്തനായിരുന്നില്ല..ക്ര്യത്യം 7 മാസത്തിനു ശേഷം ജോലി വലിച്ചെറിഞ്ഞു അയാള്‍ നാട്ടില്‍ തിരിച്ചെത്തി.പിന്നെ സ്വന്തമായി വീടില്ലാത്തതിനാല്‍ ഒരു ഹോട്ടലിലെ ഷെഫിനൊപ്പം റൂം ഷെയര്‍ ചെയ്ത് കുറേ നാളുകള്‍ .ഇന്നത്തെ താര രാജാക്കന്മാര് ക്ക് വിശ്വസിക്കാന്‍ കഴിയാത്തതായിരുന്നു അയാളുടെ ജീവിതം .വിഷി പൂര് ണമായി മദ്യത്തിനു അടിമയായി.പിന്നെ പതിയെ അപ്രത്യക്ഷനായി.അതൊരു ഒളിച്ചോട്ടമായിരുന്നു ,ദുഖങ്ങള്‍ മാത്രം നല്കിയ ജീവിതത്തില്‍ നിന്നും.
എനിക്കാ കുട്ടിയോട് ദേഷ്യമില്ല സുഹ്ര്യത്തേ എന്നു പറഞ്ഞു കൊണ്ട് വിഷി മുഖമുയര്‍ ത്തി. അയാളുടെ മുഖം വികാര രഹിതമായിരുന്നില്ല..തീവ്രമായ വേദന അയാള്‍ കടിച്ചമര് ത്തുകയായിരുന്നു..പ്രാക്റ്റിക്കല്‍ ആയി ചിന്തിക്കുന്ന എതൊരു കുട്ടിയും ചെയ്തതേ അവളും ചെയ്തുള്ളൂ.പക്ഷേ അവള് ക്ക് എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാമായിരുന്നു.ഒരു തവണ എങ്കിലും എന്നെ മനസ്സിലാക്കാന്‍ അവള് ശ്രമിച്ചിരുന്നു എങ്കില്‍ ഞാന്‍ ഇവിടെ എത്തില്ലായിരുന്നു. ആ കുട്ടി അന്നു അവളുടെ സ്നേഹം എനിക്കു വച്ചു നീട്ടിയിരുന്നെങ്കില്‍ ഇന്നു ഞാന്‍ ഇവിടെ എത്തില്ലായിരുന്നു.ഒരല്പം സ്നേഹം മാത്രമായിരുന്നു അന്നെനിക്കാവശ്യം പ്രശസ്തി ഒരു ലഹരിയാണു ,വിഷി മ്ര്യദുവായി പറഞ്ഞു.അതിന്റെ വെള്ളിവെളിച്ചത്തില്‍ നില്ക്കുമ്പോള് നമ്മള് മറ്റെല്ലാം മറന്നു പോകും .അതു നമ്മളെ ആകാശത്തോളം ഉയര് ത്തും .പെട്ടെന്നു ഒരു ദിവസം അതില്ലാതാകുമ്പോള്‍ നമ്മള് ശൂന്യതയുടെ അന്ധകാരത്തിലേക്കു പതിക്കും .പിന്നെ കരകയറുക ബുദ്ധിമുട്ടാണു .രാത്രി വൈകി നടക്കുന്ന പാര് ട്ടികള് ഞാന്‍ എറെ ആസ്വദിച്ചിരുന്നു.എന്റെ പ്രായവും അതായിരുന്നല്ലോ.മദ്യം എന്റെ സിരകളില്‍ ഒരു ലഹരിയായി പടര് ന്നത് അങ്ങനെയാണു. ഇന്നെനിക്കു മദ്യത്തിന്റെ കൂട്ടില്ലാതെ ഒരു രാത്രി പോലും ഉറങ്ങാന്‍ സാധിക്കില്ല .
വിജയിക്കുന്നവനെ ആണു ലോകം മുഴുവനും കാത്തിരിക്കുന്നതു,സ്നേഹിക്കുന്നത്..ഒരു ദുരന്തകഥയിലെ നായകനു നിങ്ങളുടെ ലോകത്തില്‍ എന്താണു പ്രസക്തി?സം സാരം തുടരാന്‍ താല്പര്യമില്ലാതെ വിഷി മുഖം കുനിച്ചു .എഴുന്നേറ്റ് തിരിഞ്ഞു നടക്കുമ്പോള്‍ ലേഖകന്‍ ഒരു നിമിഷം തിരിഞ്ഞു നിന്നു.അയാള്‍ക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.”നിങ്ങള്‍ നിങ്ങളുടെ പ്രതിഭയോട് നീതി കാട്ടിയോ സുഹ്ര്യത്തേ?” മറുപടി ഉന്ടായില്ല.വിഷി മുഖം ഉയര് ത്തിയതുമില്ല.ലേഖകന്‍ നിരാശനായി തിരിഞ്ഞു നടന്നു പുറത്തെ ഇരമ്പിയാര്‍ ക്കുന്ന മഹാനഗരത്തില്‍ അലിഞ്ഞ് ഇല്ലാതെയായി.അപ്പോള്‍ വിഷി മുഖമുയര്‍ ത്തി ..നാളുകള്‍ ക്ക് ശേഷം ആദ്യമായി വിഷിയുടെ കണ്ണുകളില്‍ അയാളുടെ വികാരങ്ങള്‍ നീര് ത്തുള്ളികളായി ഉരുണ്ട് കൂടി..പിന്നെ അതു മഴയായി പെയ്യാന്‍ തുടങ്ങി. എല്ലാത്തിനും മൂകസാക്ഷിയായ ബാം ഗ്ളൂര് അന്നു രാത്രി ഒരു പേമാരിയില്‍ നനഞു കുതിര് ന്നിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം ബാം ഗളൂര് ചിന്നസ്വാമി സ്റ്റേഡിയം .ഇന്ത്യയുടെ ഒരു ടെസ്റ്റ് റിപ്പോര് ട്ട് ചെയ്യാന്‍ എത്തിയതാണു നമ്മുടെ ആ പഴയ ലേഖകന്‍ .ഉച്ചത്തില്‍ തന്നെ അഭിവാദ്യം ചെയ്തു കൊണ്ട് തന്റെ നേരെ നടന്നടുക്കുന്ന മനുഷ്യനെ കണ്ടപ്പോള്‍ ലേഖകന്‍ ഒരു നിമിഷം പകച്ചു പോയി.അതു വിഷി ആയിരുന്നു.രൂപത്തിലും ഭാവത്തിലും അടിമുടി മാറ്റം ,പണ്ട് ബാറില്‍ വച്ചു കണ്ട ആളേ അല്ല അയാള്‍ ഇപ്പോള്‍ .വിഷിയുടെ ജീവിതം മാറിക്കൊണ്ടിരിക്കുകയായിരുന്നു.അയാള്‍ ഇപ്പോള്‍ ഒരു അക്കാഡമി നടത്തുന്നു.കുട്ടികളെ ക്രിക്കറ്റ് പഠിപ്പിച്ചും അമ്പയറിം ഗില്‍ മുഴുകിയും അയാള്‍ ഇപ്പോള്‍ ജീവിച്ചു തുടങ്ങിയിരിക്കുന്നു.മദ്യപാനം പൂര് ണമായും നിര് ത്തിയിരിക്കുന്നു.അയാള്‍ ഇപ്പോള്‍ അമ്പയറിം ഗ് തന്റെ കരിയര്‍ ആയി തിരഞ്ഞെടുത്തു കഴിഞ്ഞിരിക്കുന്നു.”എനിക്കു തിരുത്തണം സുഹ്ര്യത്തേ,എനിക്കു പറ്റിയ തെറ്റുകള്‍ .ഒരിക്കലും ലഹരിയില്‍ മുങ്ങി നശിച്ചു പോയ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ കഥയായിട്ട് അടുത്ത തലമുറ എന്റെ കഥ വായിക്കാന്‍ ഇട വരരുത്.ഒരുപാട് വൈകിപ്പോയിരിക്കുന്നു എന്നു എനിക്കറിയാം .എല്ലാം എനിക്കു നഷ്ടപ്പെട്ടിരിക്കുന്നു.എങ്കിലും എനിക്കു തിരിച്ചു വന്നേ മതിയാകൂ, വിടപറയുമ്പോള്‍ എനിക്കു തല ഉയര് ത്തിപ്പിടിച്ചു തന്നെ വേണം പോകാന്‍ ..ആദ്യത്തെ അവസരത്തില്‍ എനിക്കതിനു കഴിഞ്ഞില്ല,പക്ഷേ ഈ രണ്ടാം അവസരം ഞാന്‍ തീര് ച്ചയായും ഉപയോഗിക്കും . നഷ്ടപ്പെട്ടതോര് ത്ത് ദുഖിച്ചിട്ടു ഇനി കാര്യമില്ല എന്നെനിക്കറിയാം” .തിരിഞ്ഞു നടന്ന വിഷി ഒരു നിമിഷം തിരിഞ്ഞു നിന്നു.
ശാന്തമായി ലേഖകന്റെ മുഖത്തു നോക്കി പറഞ്ഞു.നിങ്ങള്‍ അന്നു ചോദിച്ച ചോദ്യത്തിനു എന്റെ പക്കല്‍ മറുപടി ഇല്ല സുഹ്ര്യത്തേ.ജീവിതാവസാനം വരെ ആ ചോദ്യം എന്നെ വേട്ടയാടിക്കൊണ്ടിരിക്കും .എന്റെ ജീവിതം ഇങ്ങനെയല്ലാതെ എനിക്കു ജീവിചു തീര് ക്കാനാകുമായിരുന്നോ,അറിയില്ല. നമ്മള് തമ്മില്‍ ഇനിയും കാണും.കൈ ഉയര് ത്തി വീശിക്കൊണ്ട് വിഷി നടന്നു പോയി..ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എറ്റവും മികച്ച പ്രതിഭ എന്നു വാഴത്തപ്പെട്ടവന്‍ ..അയാള്‍ പതറാത്ത ചുവടുകളുമായി നടന്നു പോകുന്നത് കണ്ടപ്പോള്‍ വീണ്ടും ഓര് മകള്‍ വീണ്ടും പഴയ ഒരു മൈതാനത്തിലേക്കു പോകുന്നു.അവിടെ ഒരു ഇന്ത്യ -പാക്കിസ്താന് മത്സരം നടക്കുന്നു.പാക്കിസ്താന് നന്നായി ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നു.അവരുടെ ഓപ്പണര്‍മാര്‍ നന്നായി കളിക്കുന്നു.അവരുടെ ഓപ്പണര്‍ (പേരോര്‍ മയില്ല) സ്ക്വയര്‍ ലെഗിലേക്കു കളിച്ചു ഒരു റണ്‍ നേടുന്നു.ഫീല്‍ഡറുടെ ത്രോ കീപ്പറുടെ നേരെ വരുന്നു .ത്രോ തന്റെ കയ്യില്‍ കിട്ടാത്ത പോലെ അഭിനയിച്ച് ഫീല്‍ഡറെ ചീത്ത വിളിക്കുന്ന കീപ്പര്‍ .അതു സത്യമാണെന്നു കരുതി രണ്ടാം റണിനു വേണ്ടി ക്രീസ് വിട്ടിറങ്ങുന്ന റമീസ് രാജയുടെ സ്റ്റം പ് നിമിഷ നേരം കൊണ്ട് തെറിപ്പിച്ച് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ തീ പാറുന്ന നോട്ടത്തോടെ അലറുന്ന കാഴ്ച മനസ്സില്‍ നിന്നും മായുന്നില്ല..അതു അയാള്‍ ആയിരുന്നു ,ഇന്ത്യക്കു ലഭിക്കേണ്ടിയിരുന്ന എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ എന്നു വാഴ്ത്തപ്പെട്ടവന്‍ ,സദാനന്ദ് വിശ്വനാഥ് എന്ന വിഷി..ഒരു സ്വപ്നം പോലെ അയാള്‍ ഇന്ത്യന്‍ ക്രിക്കറ്റിലേക്കു കടന്നു വന്നു ,ഒരു ദുരന്തമായി പടിയിറങ്ങി..
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല