സ്വര്‍ണ്ണ വില കൂടി വീണ്ടും വീണ്ടും റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നു. 240 രൂപ കൂടി പവന് 23,240 രാപയായിരിക്കുകയാണ് ഇപ്പോള്‍. ഇത് സ്വര്‍ണ്ണ വിലയിലെ സര്‍വ്വകാല റെക്കോര്‍ഡ് ആണ്.
ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില വര്‍ദ്ധിച്ച് 2905 രൂപയിലെത്തി നില്‍ക്കുന്നു.
സ്വര്‍ണവിലയുടെ ചരിത്രത്തിലാദ്യമായി 23,000 രൂപ കടക്കുന്നത് കഴിഞ്ഞ ശനിയാഴ്‌ചയാണ്. 23,080 ആയിരുന്നു കഴിഞ്ഞ ശനിയാഴ്‌ചത്തെ വില. തുടര്‍ന്ന് നാല് ദിവസത്തേക്ക് വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നു.
വ്യാഴാഴ്‌ച അത് 23,000 രൂപയായി കുറഞ്ഞു. ഈ വിലയില്‍ നിന്നും ആണിപ്പോള്‍ വീണ്ടും ഉയര്‍ന്ന് 23,240 രൂപയായി ര്‍ദ്ധിച്ചിരിക്കുന്നത്.
കേരളത്തിലിത് വിവാഹ സീസണ്‍ ആണെന്നതിനാല്‍ സ്വര്‍ണ്ണത്തിന്റെ ആവശ്യക്കാരുടെ എണ്ണം കൂടിയിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വിലയില്‍ വര്‍ദ്ധനവുണ്ടായതിനെ ചുവടു പിടിച്ചാണ് ഇവിടെയും സ്വര്‍ണ്ണ വില വര്‍ദ്ധിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല