ഉപഭോക്താക്കളില്‍ നിന്നും വിവിധകാരണങ്ങളുടെ പേരില്‍ അമിതമായ തുക ഈടാക്കുന്ന കമ്പനികള്‍ക്ക് മൂക്കുകയറിടാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. സേവനത്തിന് അനുയോജ്യയമായതിനും അപ്പുറം തുക ഈടാക്കുന്ന കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് നീക്കം. തിങ്കളാഴ്ചയോടെ ഇതുസംബന്ധിച്ച ചര്‍ച്ചകളിലേക്ക് വ്യാപാരവകുപ്പ് കടക്കും.ഓണ്‍ലൈന്‍വഴിയും മറ്റും നടക്കുന്ന കച്ചവടത്തില്‍ ആയിരക്കണക്കിന് ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടുന്നത് പതിവായതോടെയാണ് പ്രശ്നത്തില്‍ സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിച്ചത്.
ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ തുടക്കത്തില്‍ പറയുന്ന തുകയായിരിക്കില്ല സാധനങ്ങള്‍ ഉപഭോക്താക്കളുടെ കൈകളിലെത്തുമ്പോള്‍ കമ്പനികള്‍ ഈടാക്കുക. ഇത്തരം പ്രവണത ഒരിക്കലും അനുവദിക്കാനിവില്ലെന്ന് ഉപഭോക്തൃവകുപ്പ് മന്ത്രി നോര്‍മന്‍ ലാമ്പ് പറഞ്ഞു.
അമിതതുക ഈടാക്കാനുള്ള പഴുതുകള്‍ അടച്ച്, സേവനത്തെക്കുറിച്ച് കൂടുതല്‍ സുതാര്യമായ വിവരണം തുടക്കത്തില്‍ത്തന്നെ കമ്പനികള്‍ നല്‍കേണ്ടിവരുമെന്ന് ഉറപ്പാക്കുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. സേവനത്തിന് അനുയോജ്യമായ പ്രതിഫലം മാത്രം ഈടാക്കാന്‍ ഉതകുന്ന തരത്തിലായിരിക്കണം കമ്പനികള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ഉപഭോക്താക്കളുടെ സംഘടനയായ ‘വിച്ച്’ നിര്‍ദേശിച്ചു. ഇതിനാവശ്യമായ നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സംഘടനയുടെ എക്സിക്യുട്ടീവ് ഡയറക്ടര്‍ റിച്ചാര്‍ഡ് ലോയിഡ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല