1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2012

ലണ്ടന്‍ : ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ജോര്‍ജ്ജ് ഒസ്‌ബോണ്‍ പുറത്ത് പോകണമെന്ന് അഭിപ്രായ സര്‍വ്വേ. സണ്‍ഡേ എക്‌സ്പ്രസ് നടത്തിയ അഭിപ്രായ സര്‍വ്വേയിലാണ് പകുതിയിലധികം പേരും മന്ത്രിസഭാ പുനസംഘടനയില്‍ ജോര്‍ജ്ജ് ഒസ്‌ബോണിനെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. നാലില്‍ മൂന്ന് ശതമാനം ആളുകളും അടുത്ത ഒരു വര്‍ഷത്തേക്ക് സമ്പദ് വ്യവസ്ഥയില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്ന ആളുകളാണ്. എന്നാല്‍ ട്രഷറിയുടെ തലപ്പത്തേക്ക് പുതിയൊരു ആള്‍ വരണമെന്ന ആവശ്യം എല്ലാവരും അംഗീകരിച്ചു. ഈ ആഴ്ചയോടെ നടക്കാനിരിക്കുന്ന മന്ത്രിസഭാ പുനസംഘടനെക്കുറിച്ച് സണ്‍ഡേ എക്‌സ്പ്രസ്സ് വായനക്കാരുടെ ഇടയില്‍ നടത്തിയ അഭിപ്രായ സര്‍വ്വേയിലാണ് ഈ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നത്.

സഖ്യ കക്ഷി ഭരണത്തിലുളള ജനങ്ങളുടെ വിശ്വാസം ഒന്നു കൂടി ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ മന്ത്രിസഭാ പുനസംഘടനയ്ക്ക് തീരുമാനിച്ചത്. എന്നാല്‍ ഒസ്‌ബോണിനെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാതെ പുനസംഘടന വിജയിക്കുകയില്ലന്നാണ് ഭൂരിഭാഗം കണ്‍സര്‍വേറ്റീവ് എംപിമാരുടേയും അഭിപ്രായം. ഒസ്‌ബോണിന് പകരം ഫോറിന്‍ സെക്രട്ടറി വില്യം ഹേഗ് ചാനസലര്‍ സ്ഥാനത്തേക്ക് വരണമെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

സണ്‍ഡേ എക്‌സ്പ്രസ്സിന്റെ 2010 വായനക്കാരുടെ ഇടയിലാണ് അഭിപ്രായ സര്‍വ്വേ നടത്തിയത്. 58 ശതമാനം ആളുകള്‍ പ്രധാനമന്ത്രി ഒസ്‌ബോണിനെ പിന്തുണയ്ക്കുമെന്ന് പറഞ്ഞപ്പോള്‍ 32 ശതമാനം പേര്‍ പ്രധാനമന്ത്രി ഒസ്‌ബോണിനെ മാറ്റി ഹേഗിനെ ചാന്‍സലറാക്കുമെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ 35 ശതമാനം പേര്‍ ഈ ആശയത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ചാന്‍സലര്‍ സ്ഥാനത്തേക്ക് നിലവിലെ ബിസിനസ് സെക്രട്ടറി വിന്‍സ് കേബിള്‍ എത്രത്തോളം യോജിച്ചതാണ് എന്ന ചോദ്യത്തിന് 30 ശതമാനം ആളുകള്‍ കേബിളിനെ പിന്താങ്ങിയപ്പോള്‍ 31 ശതമാനം ആളുകള്‍ അതൊരു മോശം നീക്കമാണന്ന് പറഞ്ഞു.

മന്ത്രി സഭാ പുനസംഘടനയെ തുടര്‍ന്ന പ്രധാനപ്പെട്ട വകുപ്പികളിലെല്ലാം മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്. ബരോനസ്സ് വാര്‍സി, ഡേവിഡ് ലോ എന്നിവരെ പുതുതായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും. ഗവണ്‍മെന്റ് ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന വാദത്തെ തുടര്‍ന്ന് പതിനേഴ് ദിവസം നീണ്ട ചീഫ് സെക്രട്ടറി പദത്തില്‍ നിന്ന് രാജി വെയ്ക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു ഡേവിഡ് ലോസ്. ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ജസ്റ്റിന്‍ ഗ്രീനിംഗ് തല്‍സ്ഥാനത്ത് തന്നെ തുടരുമെന്നാണ് കരുതുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.