1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2012

കേരളാ കള്‍ച്ചറല്‍ ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്റെ 37-ാമത് ഓണാഘോഷം ശനിയാഴ്ച ക്രൊയ്ഡണ്‍ ഫെയര്‍ഫീല്‍ഡ് ഹാളില്‍ നടന്നു. അസോസിയേഷന്റെ സ്ഥാപകനായ ലോകന്‍ ഓണാഘോഷം ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് അസോസിയേഷന്റെ അംഗങ്ങളുടെ നേതൃത്വത്തില്‍ കേരളത്തിന്റെ തനതായ കലാരൂപം കൈകൊട്ടി കളി അവതരിപ്പിച്ചു. അസോസിയേഷന്‍ അംഗങ്ങളുടെ നൃത്തപരിപാടികളും നടന്നു. തുടര്‍ന്ന് ഡാനി, ശ്രേയാ സുനില്‍ എന്നിവര്‍ നയിച്ച ഗാനമേളയും ഉണ്ടായിരുന്നു. പരിപാടിയുടെ ഇടയില്‍ മാവേലി വേഷത്തില്‍ വേദിയിലെത്തിയ മിച്ചം മഹേഷ് പരിപാടിക്ക് മാറ്റുകൂട്ടി.

ഓണാഘോഷത്തോട് അനുബന്ധിച്ച് ശാലിനി ശിവശങ്കര്‍ അവതരിപ്പിച്ച മോഹിനിയാട്ടവും ലണ്ടന്‍ ജോക്‌സ് അവതരിപ്പിച്ച മിമിക്‌സ് പരേഡും പ്രത്യേക പ്രശംസ നേടി. തുടര്‍ന്ന് നടന്ന സിനിമാറ്റിക് ഡാന്‍സ് മത്സര വിഭാഗത്തില്‍ വിവിധ ടീമുകള്‍ മാറ്റുരച്ചു. ഓണാഘോഷത്തോട് അനുബൂന്ധിച്ച് എ ലെവല്‍, ജിസിഎസ്ഇ പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. തുടര്‍ന്ന് ഉപന്യാസ രചന, ചിത്ര രചന, ക്വിസ് മത്സരം എന്നിവയില്‍ വിജയികളായവര്‍ക്കുളള സമ്മാനദാനം നടന്നു.

അസോസിയേഷന്‍ പ്രസിഡന്റ് ജയചന്ദ്രന്‍ പിളള സ്വാഗതവും അസോസിയേഷന്‍ സെക്രട്ടറി അശോക് കുമാര്‍ നന്ദിയും പറഞ്ഞു. പരിപാടിയില്‍ വിവിധ മേഖലകളില്‍ നിന്നുളള അതിഥികള്‍ പങ്കെടുത്തു സംസാരിച്ചു. കെസിഡബ്ല്യൂഎയുടെ ഓണസദ്യ സെപ്റ്റംബര്‍ എട്ടിന് ഉച്ചയ്്ക്ക് പന്ത്രണ്ട് മണി മുതല്‍ മിച്ചം റോഡിലെ ലാന്‍ ഫ്രാങ്ക് സ്‌കൂള്‍ ഹാളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ www.kcwa.co.uk എന്ന സൈറ്റില്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.