സാനു ജോസഫ്
വെഡ്നെസ്ഫീല്‍ഡ് അസോസിയേഷന്‍ ഫോര്‍ മലയാളീസിന്റെ (WAM ) ഓണാഘോഷങ്ങള്‍ പ്രൌഡഗംഭീരമായി. ഇക്കഴിഞ്ഞ മുപ്പതാം തീയതി സെന്റ് പാട്രിക് ചര്‍ച്ച് ഹാളില്‍ നടന്ന ആഘോഷങ്ങള്‍ പങ്കെടുത്തവര്‍ക്ക് വര്‍ണക്കാഴ്ചയായി മാറി. വാമിന്‍റെ ഭാരവാഹികളും മാതാപിതാക്കളും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു
തുടര്‍ന്ന് അത്തപ്പൂക്കളം,കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങള്‍ എന്നിവ നടന്നു. വാമിലെ അംഗങ്ങള്‍ സ്വയം പാകം ചെയ്ത വിഭവ സമൃദ്ധമായ ഓണസദ്യക്ക് ശേഷം നടന്ന കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച കലാപരിപാടികള്‍ ഏവര്‍ക്കും ദൃശ്യവിസ്മയത്തിന്‍റെ മണിക്കൂറുകള്‍ സമ്മാനിച്ചു.മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയുണ്ടായി..വാം പ്രസിഡന്റ് ജയകുമാര്‍ നായര്‍,സെക്രട്ടറി സാനു ജോസഫ്,ട്രഷറര്‍ ഷിന്റോ കോ ഓര്‍ഡിനേറ്റര്‍മാരായ സുനില്‍,പ്രിന്‍സ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല