കേരള അസോസിയേഷന് സ്റ്റാഫോര്‍ഡിന്റെ ഓണാഘോഷം അടുത്ത ശനിയാഴ്ച രാവിലെ 8 മണിമുതല്‍ വൈകീട്ട് 6.30 വരെ ലിറ്റില്‍ വര്‍ത്ത് കമ്മ്യൂണിറ്റി സെന്ററില്‍ നടത്തപ്പെടുന്നു. അതിനായി സ്റ്റാഫോര്‍ഡ് ഗ്രാമം ഉണരുകയായി.
രാവിലെ 8 മണിക്ക് അത്തപ്പൂക്കളമിട്ടതിന് ശേഷം 8.30 മുതല്‍ ഇന്‍ഡോര്‍ ഗെയിംസ് ആരംഭിക്കും. ഇതില്‍ കസേരകളി, നാരങ്ങാ സ്പൂണ്‍ ഓട്ടം, മിഠായി പെറുക്കല്‍, സൂചി നൂല് കോര്‍ത്ത് ഓട്ടം, സുന്ദരിക്ക് പൊട്ട് തൊടല്, ആനയ്ക്ക് വാല് വരയ്ക്കല്‍, ബോള്‍ പാസിങ്ങ് തുടങ്ങിയവ ഉണ്ടായിരിക്കും.
11.30ന് മാവേലിയെയും മറ്റ് വിശിഷ്ട അതിഥികളെയും മുത്തുക്കുടയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോട് കൂടി സ്വീകരിക്കും. 12 മണിക്ക് ഓണാഘോഷം ഉദ്ഘാടനം നടക്കും. അതിന് ശേഷം വിഭവസമൃദ്ധമായ ഓണസദ്യ.2 മണി മുതല്‍ കലാപരിപാടികള്‍ ആരംഭിക്കും.ഇതില്‍ ഓണപ്പാട്ട്,കുട്ടികളുടെ വിവിധയിനം ഡാന്‍സുകള്‍, തിരുവാതിരക്കളി, മുതിര്‍ന്ന ആണുങ്ങളുടെ കോല്‍ക്കളി, നാടന്‍പാട്ട്,ഫാന്‍സിഡ്രസ് കോംപറ്റീഷന്‍, വടംവലി,എന്നിവ ഉണ്ടായിരിക്കും. ഇതിന് പുറമെ സ്പോര്‍ട്സ് മത്സരങ്ങളുടെ സമ്മാനദാനവും ഇതില്‍ നടക്കും.ജാതിമതഭേദമന്യേ എല്ലാവരെയും സംഘാടകര്‍ ഓണാഘോഷപരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല