കള്ളവും ചതിയുമില്ലാതെ ഏവരും സാഹോദര്യത്തോടെ ജീവിച്ച സമ്പത്ത് സമൃദ്ധിയുടെ ഓണസ്മരണകള്‍ ഉണര്‍ത്തിക്കൊണ്ട് യോര്‍ക്ക് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം ഇന്ന് നടക്കും.പൂക്കളം,മാവേലിയെ
വരവേല്‍പ്പ്,തിരുവാതിര,പുലികളി,ചെണ്ടമേളം,വടംവലി,മല്‍സരങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
മല്‍സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കപ്പെടും.വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല