ചിലര്‍ക്ക് എത്ര രൂപ കിട്ടിയാലും ചെലവാക്കാന്‍ നിമിഷങ്ങള്‍ മതി. സ്കോട്ട് ബ്രൗണിനും അങ്ങനെ തന്നെ. പക്ഷേ ചെലവാക്കാനുളള കാരണം കേട്ടാലോ. വിവാഹ മോചനം നേടിയ ഭാര്യയ്ക്ക് ചില്ലിപ്പെസ കൊടുക്കാതിരിക്കാനാണ് ഒരു ടിവി ഷോയില്‍ സമ്മാനമായി കിട്ടിയ 50000 പൗണ്ട് സ്കോട്ട് നാല് മാസങ്ങള്‍കൊണ്ട് അടിച്ചുപൊളിച്ച് തീര്‍ത്തത്. ചാനല്‍ ഫോറിലെ ഡീല്‍ ഓര് നോഡീലില്‍ പങ്കെടുത്തപ്പോഴാണ് സ്കോട്ട് ബ്രൗണിന് അന്‍പതിനായിരം പൗണ്ട് സമ്മാനമായി ലഭിച്ചത്. സമ്മാനം കിട്ടിയ വിവരം വിവാഹമോചിതയായ ഭാര്യ റേച്ചല്‍ അറിഞ്ഞു വരുമ്പോഴേക്കും സ്കോട്ട് മുഴുവന്‍ പണവും ചെലവഴിച്ച് കഴിഞ്ഞിരുന്നു.
ഫിറ്ററായി ജോലി നോക്കിയിരുന്ന സ്കോട്ട് 2009 സെപ്റ്റംബറിലാണ് റേച്ചലിനെ വിവാഹം കഴിക്കുന്നത്. കഴിഞ്ഞവര്‍ഷം ക്രിസ്തുമസിനാണ് റേച്ചല്‍ വിവാഹമോചനം ആവശ്യപ്പെട്ട് സ്കോട്ടിനെ സമീപിക്കുന്നത്. അതിന് ശേഷമാണ് സ്കോട്ട് ചാനല്‍ ഫോറിന്റെ ഗെയിം ഷോയില്‍ പങ്കെടുക്കാനായി പോകുന്നത്. ടിവിയില്‍ പരിപാടി സംപ്രേക്ഷണം ചെയ്തപ്പോഴാണ് റേച്ചല്‍, സ്കോട്ടിന് ഇത്രയും വലിയ തുക സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് അറിയുന്നത്. ബാങ്കില്‍ നിന്നെടുത്തിട്ടുളള ലോണും ക്രഡിറ്റകാര്ഡ് തുകയും ഓവര്ഡ്രാഫ്റ്റുമൊക്കെ അടച്ചുതീര്‍ക്കാനായി 15000 പൗണ്ട് ചെലവാക്കിയെന്ന് സ്കോട്ട് പറഞ്ഞു. 2000 പൗണ്ട് വിവാഹമോചനത്തിനുളള അഭിഭാഷകന്റെ ഫീസായി നല്കി. ബാക്കി തുകകള്‍ മുഴുവന്‍ വസ്ത്രവും മക്കള്‍ക്കുളള കളിപ്പാട്ടവും വീട്ടിലേക്ക് ആവശ്യമായ സാധനങ്ങളും വാങ്ങി തീര്‍ക്കുകയായിരുന്നു.
വിഷാദ രോഗത്തെ തുടര്‍ന്ന് ജോലി ഉപേക്ഷിക്കേണ്ടി വന്ന സ്കോട്ട് രോഗത്തില്‍ നിന്ന് മുക്തി നേടാനായി ചികിത്സക്കായും കുറച്ച് കാശ് ചെലവാക്കി. ബാക്കി കാശ് മുഴുവന്‍ നല്ല കാര്യങ്ങള്‍ക്കായി ചെലവാക്കിയെന്നാണ് സ്കോട്ടിന്റെ പക്ഷം. ഒരു ഐപാഡ്, മെക്സിക്കോയില്‍ അവധിക്കാല ആഘോഷം, ഒരു സെക്കന്‍ഡ് ഹാന്‍ഡ് ജാഗ്വാര്‍ എക്സ് ടൈപ്പ് കാര്‍ എന്നിവ സ്കോട്ട് വാങ്ങിക്കൂട്ടിയ സാധനങ്ങളില്‍ ഉള്‍പ്പെടും. അവസാനത്തെ കുറച്ചു പൗണ്ടുകള്‍ ഇലക്ട്രീഷ്യന് കോഴ്സ് പഠിക്കാനുളള ഫീസായി നല്‍കുകയും ചെയ്തു. കോഴ്സ് പാസ്സായി പുതിയൊരു കരിയര്‍ തുടങ്ങാനാണ് സ്കോട്ടിന്റെ നീക്കം.
കഴിഞ്ഞ ക്രിസ്തുമസിനാണ് റേച്ചല്‍ സ്കോട്ടിനോട് വിവാഹമോചനം ആവശ്യപ്പെടുന്നത്. ഒരു ട്രക്ക് ഡ്രൈവറുമായി പ്രണയത്തിലാണ് എന്ന് സ്കോട്ട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റേച്ചല്‍ വിവാഹമോചനം ആവശ്യപ്പെട്ടത്. തനിക്ക് സമ്മാനം ലഭിച്ച വിവരം റേച്ചല്‍ അറിയുമ്പോള്‍ തന്നെ അതിലൊരു വിഹിതം ആവശ്യപ്പെടുമെന്ന് സ്കോട്ടിന് ഉറപ്പുണ്ടായിരുന്നു. അതിനാലാണ് സമ്മാനം കിട്ടി മാസങ്ങള്‍ക്കുളളില്‍ സ്കോട്ട് അത് അടിച്ചുപൊളിച്ച് തീര്‍ത്തത്. ചാനല്‍ ഫോര്‍ പരിപാടി സംപ്രേക്ഷണം ചെയ്ത് ദിവസങ്ങള്‍ക്കുളളില്‍ റേച്ചല്‍ സമ്മാനത്തിന്റെ ഒരു വിഹിതം തനിക്കു കൂടി അവകാശപ്പെട്ടതാണ് എന്ന് കാട്ടി കോടതിയെ സമീപിക്കുകയായിരുന്നു.
ഡോണ്‍ കാസ്റ്റര്‍ കൗണ്ടി കോര്‍ട്ടില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസെത്തുന്നത്. പണം എങ്ങനെ ഒക്കെ ചെലവഴിച്ചിട്ടുണ്ട് എന്ന് വിശദമായി കോടതിയെ ബോധിപ്പിക്കാനും ബാക്കി കൈയ്യിലുളള തുക ചെലവാക്കുന്നതില്‍ നിന്ന് സ്കോട്ടിനെ വിലക്കികൊണ്ടും കോടതി ഉത്തരവായി. കോടതിയില്‍ വച്ച് പരസ്പരം കണ്ടെങ്കിലും ഇരുവരും മുഖത്ത് പോലും നോക്കാന്‍ തയ്യാറായില്ല. റേച്ചലിന് ഒരു പൈസ പോലും കൊടുക്കാന്‍ താന്‍ തയ്യാറല്ലന്ന് കോടതിക്ക് പുറത്ത് സ്കോട്ട് പറഞ്ഞു. പതിനൊന്ന് വര്‍ഷം താന്‍ കഷ്ടപ്പെട്ടത് മുഴുവന്‍ കുടുംബത്തിന് വേണ്ടിയായിരുന്നു. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. ഒരു വലിയ വീട്ടിലേക്ക് താമസം മാറിയതോടെ ഇവരുടെ കടം പെരുകുകയായിരുന്നു. തുടര്‍ന്നാണ് റേച്ചല്‍ ട്രക്ക് ഡ്രൈവറുമായി ബന്ധം തുടങ്ങുന്നത്. ഭാര്യയുടെ രഹസ്യബന്ധം അറിഞ്ഞതോടെ സ്കോട്ട് തന്റെ മാതാപിതാക്കളുടെ പഴയവീട്ടിലേക്ക് താമസം മാറുകയായിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് സ്കോട്ട് ഡീല്‍ ഓര് നോ ഡീലില്‍ പങ്കെടുക്കുന്നത്.
സമ്മാനത്തുകയ്ക്ക് റേച്ചല്‍ അവകാശമുന്നയിക്കുമെനന് അറിയാവുന്നതിനാല്‍ തന്നെയാണ് താന്‍ നേരത്തെ തുക ചെലവഴിച്ച് തീര്‍ത്തതെന്ന് സ്കോട്ട് പറഞ്ഞു. ആറും രണ്ടും വയസ്സായ തന്റെ മക്കളെ തന്നില്‍ നിന്ന് അകറ്റുകയും ജീവിത കാലം മുഴുവന്‍ താന്‍ സമ്പാദിച്ചത് കവര്‍ന്നെടുക്കുകയും ചെയ്ത റേച്ചലിന് ഒരു ചില്ലിപ്പെസ നല്‍കില്ലെന്നും സ്കോട്ട് അറിയിച്ചു. എന്നാല്‍ സംഭവത്തോട് പ്രതികരിക്കാന്‍ റേച്ചല്‍ വിസമ്മതിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല