ഒരു രണ്ട് വയസ്സുകാരന് കളിക്കൂട്ടുകാര്‍ ആരൊക്കെ ആയിരിക്കും. കളിപ്പാട്ടങ്ങളെന്നും പൂക്കളെന്നും പൂമ്പാറ്റകളെന്നും ഒക്കെ പറയാന്‍ വരട്ടെ. ആസ്ട്രേലിയയിലെ ചാര്‍ലി പാര്‍ക്കര്‍ എന്ന രണ്ട് വയസ്സുകാരന്റെ കളിക്കൂട്ടുകാര്‍ ഇവരാരുമല്ല. പത്ത് കിലോ ഭാരമുളള ഒരു പെരുമ്പാമ്പ്. രണ്ടര മീറ്റര്‍ വരെ നീളമുളള ബോവ കോണ്‍സ്ട്രിക്ടര്‍ എന്ന പെരുമ്പാമ്പാണ് ചാര്‍ലിയുടെ കളിക്കൂട്ടുകാരന്. ലോകത്തിലെ ഭീമാകാരന്മാരായ പാമ്പുകളുടെ ഗണത്തിലാണ് ബോവ കോണ്സ്ട്രിക്ടറുടെ സ്ഥാനം.
വെറും രണ്ട് വയസ്സ് മാത്രമുളള ചാര്‍ലി ഇപ്പോള്‍ തന്നെ പാമ്പ് പിടുത്തത്തില്‍ വിദഗ്ദ്ധനാണ്. പെരുമ്പാമ്പുകളെ എടുത്ത് കഴുത്തിലിടുകയും അവയോടൊപ്പം കളിക്കുകയും ചെയ്യുന്ന ചാര്‍ലി ആസ്ട്രേലിയയിലെ ഏറ്റവും പ്രായം കുറഞ്ഞ വൈല്‍ഡ് ലൈഫ് റേഞ്ചര്‍ എന്നാണ് അറിയപ്പെടുന്നത്. തെക്ക് കിഴക്കന്‍ ആസ്ട്രേലിയയിലെ വിക്ടോറിയിലുളള ബല്ലാറൈറ്റ് വൈല്‍ഡ് ലൈഫ് പാര്‍ക്കിന്റെ ഉടമസ്ഥന് ഗ്രെഗ് പാര്‍ക്കറിന്റെ മകനാണ് ചാര്‍ലി പാര്‍ക്കര്‍. മൂന്ന് തലമുറയായി മൃഗങ്ങളോട് അതീവ സ്നേഹം വച്ച് പുലര്‍ത്തുന്ന തന്റെ കുടുംബത്തിലെ ഇളം തലമുറക്കാരന് സാഹസികനാകാതെ കഴിയില്ലെന്നാണ് ഗ്രൈഗിന്റെ പക്ഷം.
ജനിച്ചപ്പോള്‍ മുതല്‍ പാര്‍ക്കിനോട് ചുറ്റിപ്പറ്റിയാണ് ചാര്‍ലിയുടെ ജീവിതം. അവിടെയുളള ഓരോ മൃഗങ്ങളും അവന് സഹോദരങ്ങളെ പോലെയാണ്. പാര്‍ക്കിലെ ജീവനക്കാര്‍ മൃഗങ്ങളെ കൈകാര്യം ചെയ്യുന്നത് കണ്ട് തന്നെയാണ് ചാര്‍ലിയും അവയോട് അടുത്ത് ഇടപഴകി തുടങ്ങിയതെന്നും പിതാവ് ഗ്രെഗ് പറഞ്ഞു. എന്നാല്‍ വളരെ വിഗദ്ധമായി ഈ പ്രായത്തില്‍ തന്നെ മൃഗങ്ങളെ കൈകാര്യം ചെയ്യുന്നത് കണ്ട് തങ്ങള്‍ പോലും ഞെട്ടിപ്പോയിപ്പോയിട്ടുണ്ടെന്ന് ഗ്രെഗ് വ്യക്തമാക്കുന്നു. ഓരോ മൃഗങ്ങളേയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ ചാര്‍ലിക്ക് വ്യക്തമായ അറിവുണ്ട്. തങ്ങള്‍ ഒരിക്കലും മൃഗങ്ങളുടെ അടുത്തേക്ക് പോകാന്‍ ചാര്‍ലിയെ നിര്‍ബന്ധിച്ചിട്ടില്ലെന്നും ഗ്രെഗ് വ്യക്തമാക്കി. മൂന്ന് തലമുറയായി ഞങ്ങളുടെ കുടുംബം മൃഗങ്ങളോട് അടുത്ത് ഇടപഴകുന്നവരാണ്. അതിനാല്‍ തന്നെ അവന് ഈ ഗുണം പാരമ്പര്യമായി കിട്ടിയതാണന്നും ഗ്രെഗ് കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല