മിക്ക നടിമാരോടും വിവാഹത്തെ കുറിച്ച് ചോദിച്ചാല്‍ ഇപ്പോള്‍ അഭിനയത്തില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്ന മറുപടിയാവും ലഭിക്കുക. താന്‍ ഇതുവരെ വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലെന്ന് പറഞ്ഞു നടന്നിരുന്ന അസിനും ഇപ്പോള്‍ മാറി ചിന്തിക്കുകയാണ്.
മലയാളത്തില്‍ നിന്ന് ബി ടൗണിലെത്തിയ താരം അടുത്തിടെ ഒരു ഷൂട്ടിങ് സെറ്റില്‍ വച്ചാണ് തന്റെ മനം തുറന്നത്. അക്ഷയ് കുമാര്‍ നായകനായ കില്ലാടി 786 എന്ന ചിത്രത്തില്‍ ഒരു വിവാഹരംഗത്തിന്റെ ചിത്രീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു അസിന്. പഞ്ചാബി സ്റ്റൈലിലുള്ള വിവാഹത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായ ഉടന്‍ തനിക്കും വിവാഹത്തിനുള്ള സമയമായെന്ന് അസിന് പ്രഖ്യാപിക്കുകയായിരുന്നു.
പറ്റിയ ഒരു വരനെ ഉടന്‍ തന്നെ കണ്ടുപിടിച്ച് താനും ഇതുപോലെ വിവാഹിതയാവുമെന്ന അസിന്റെ പ്രഖ്യാപനം സെറ്റിലുണ്ടായിരുന്നവരെയെല്ലാം അത്ഭുതപ്പെടുത്തി.വിവാഹത്തിന് ശേഷം മലയാളി നടിമാരെ പോലെ അസിന് അഭിനയം നിര്‍ത്തുമോ അതോ ബി ടൗണ്‍ നായികമാരുടെ പാത പിന്തുടരുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല