രാജ്യത്ത് സൗഹൃദഫുട്ബോള്‍ മത്സരങ്ങള്‍ക്കായെത്തിയ ശ്രീലങ്കന്‍ ടീമുകളെ നാട്ടിലേക്ക് മടക്കി അയയ്ക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ഉത്തരവിട്ടു. ശ്രീലങ്കന്‍ താരങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ഒരു ഫുട്ബോള്‍ ടൂര്‍ണമെന്റും സംഘടിപ്പിക്കരുതെന്ന് ജയലളിത നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ചെന്നൈ കസ്റ്റംസ് ഫുട്ബോള്‍ ടീമും റോയല്‍ കോളജ് ഓഫ് കൊളംബോ ടീമും തമ്മില്‍ ചെന്നൈ നെഹ്രു സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കേണ്ടിയിരുന്നത്. ഈ മത്സരത്തിന് വേദി അനുവദിച്ച സ്റ്റേഡിയം ഓഫിസറെ സസ്പെന്റ് ചെയ്യാനും ഉത്തരവിട്ടിട്ടുണ്ട്.
ലങ്കന്‍ ഫുട്ബോള്‍ താരങ്ങളെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ല.
തമിഴ്നാട്ടിലെ ജനങ്ങളെ നാണം കെടുത്തുന്നതിനു തുല്യമാണിത്. ഇന്ത്യയില്‍ സൗഹൃദമത്സരത്തില്‍ പങ്കെടുക്കണമെന്ന ആശയവുമായി റോയല്‍ കോളജ് അധികൃതര്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രതിനിധികളെയാണ് സമീപിച്ചത്.
ആര്‍ബിഐ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ചെന്നൈയില്‍ ഈ മത്സരം സംഘടിപ്പിക്കുന്നത്. കേന്ദ്രബാങ്ക് പ്രതിനിധി വാക്കാല്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സ്റ്റേഡിയം വിട്ടുനല്‍കിയത്.
വേലമ്മാള്‍ ഇന്റര്‍നാഷണല്‍ സ്കൂളിനെതിരേയുള്ള സൗഹൃദമത്സരത്തില്‍ പങ്കെടുക്കാന്‍ വേണ്ടി ശ്രീലങ്കയിലെ ഹില്‍ബോണ്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ എട്ടംഗസംഘവും തമിഴ്നാട്ടിലെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല