നിരാലംബരായ കുട്ടികള്‍ക്കു വേണ്ടി മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന ‘പരികര്‍മ’ എന്ന സ്ഥാപനമാണ് ജീന്‍സ് ലേലത്തിന് വയ്ക്കുന്നത്. ലേലത്തിലൂടെ ലഭിക്കുന്ന പണം അന്തേവാസികളായ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉപയോഗിക്കുകയാണ് ലക്ഷ്യമെന്ന് പരികര്‍മ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ശുക്ല ബോസ് പറഞ്ഞു. പരികര്മയുടെ ‘ജീനറേഷന്’ എന്ന പരിപാടിയുടെ ഉദ്ഘാടന വേളയിലാണ് സ്വന്തം കൈയൊപ്പ് ചാര്‍ത്തിയ ജീന്‍സ് ബിഗ് ബി കുട്ടികള്‍ക്ക് സമ്മാനിച്ചത്. ‘ഇത്തരം ഉദ്യമങ്ങള്‍ പ്ര ശംസനീയമാണ്. ഇതിനെ പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. ഫെയ്സ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്വര്ക്കുകളില് ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യണം’ബച്ചന് തന്റെ ബ്ലോഗില്‍ പറഞ്ഞു. ബിഗ് ബിയുടേത് കൂടാതെ കരീന കപൂര്‍, ദീപിക പദുകോണ്‍, പ്രിയങ്ക ചോപ്ര, സെയ് ഫ് അലി ഖാന്, അനുഷ്ക ശര്‍മ, അനില്‍ കപൂര്‍, സോനം കപൂര്‍ എന്നിവരുടെ ജീന്‍സും പരികര്‍മ ലേലംചെയ്യുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല