1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2012

ജോമോന്‍ എബ്രഹാം

സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ച് ബ്രിസ്റ്റോളിന്റെ ആഭിമുഖ്യത്തില്‍ പ്രഥമ ഇടവകദിനവും നിറപ്പകിട്ടാര്‍ന്ന ഓണാഘോഷപരിപാടികളും സെപ്റ്റംബര്‍ 8 ശനിയാഴ്ച സൗത്ത്മീഡ് വൈറ്റ് ഹാളില്‍ വച്ച് നടത്തപ്പെടുന്നതാണ്. രാവിലെ കൃത്യം 9.30ന് വികാരി ഫാ.സജി എബ്രഹാം അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടു കൂടിയാണ് ഇടവകദിനത്തിന് തുടക്കം കുറിക്കുന്നത്.

ദേവാലയം സ്ഥാപിതമായി ഏതാനും വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പ്രഥമ പാരിഷ് ഡേ അവിസ്മരണീയമാക്കുവാനായി എല്ലാ ഇടവകാംഗങ്ങളും ഇതിനോടകം തന്നെ പൂര്‍ണമായി ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്. രാവിലെ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം കേരളീയത്തനിമയും ഗൃഹാതുരത്ത്വവും ഉണര്‍ത്തുന്ന വിവിധ ഇനം കലാകായിക പരിപാടികള്‍ ഓണാഘോഷത്തിന്റെ നിറവില്‍ നടത്തപ്പെടും.കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്കായി പ്രത്യേകം പ്രത്യേകം ഓണക്കളികളാണ് ഭാരവാഹികള്‍ ഒരുക്കിയിട്ടുള്ളത്.

പിന്നീട് എല്ലാ ഇടവകാംഗങ്ങളുടെയും പൂര്‍ണപങ്കാളിത്തത്തോട് കൂടിയുള്ള വിഭവസമൃദ്ധമായ ഓണസദ്യയും ക്രമീകരിച്ചിരിക്കുന്നു. തുടര്‍ന്ന് പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി പ്രത്യേക പ്രഛന്ന വേഷപരിപാടികള്‍ അരങ്ങേറുന്നതാണ്.

ഉച്ചക്ക് ശേഷം വികാരി ഫാ.സജി എബ്രഹാം പള്ളിയുടെ പ്രഥമ ഇടവകദിനം ഔദ്യാഗികമായി ഉദ്ഘാടനം ചെയ്യുകയും തുടര്‍ന്ന് മാസങ്ങള്‍ നീണ്ട പരിശീലനങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കും ശേഷം അണിയറയില്‍ ഒരുക്കപ്പെട്ടിരിക്കുന്ന നിറപ്പകിട്ടാര്‍ന്ന കലാമാമാങ്കത്തിന് നാന്ദികുറിയ്ക്കപ്പെടും.

ആവണിക്കാറ്റ് വീശുന്ന പൊന്നിന്‍ ചിങ്ങമാസത്തില്‍ പ്രിയജനതയെ കാണുവാന്‍ എത്തുന്ന മാവേലിമന്നനെ തങ്ങളുടെ ഇടവകദിനാഘോഷങ്ങളോട് ചേര്‍ന്ന് എതിരേല്‍ക്കുന്ന ഈ സുദിനത്തിലേക്ക് ഏവരെയും സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ച് സ്വാഗതം ചെയ്യുന്നു.

പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം

White hall

Glencovne Square

Southmede

Bristol

BS10 6DE

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.