നഗ്നചിത്ര വിവാദത്തെ തുടര്‍ന്ന് പ്രതിച്ഛായ മങ്ങിനില്‍ക്കുന്ന ഹാരി രാജകുമാരന് പിന്തുണയുമായി വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡില്‍ടണ്‍ രംഗത്തെത്തി. ഹാരിയുടെ ചിത്രങ്ങള്‍ പുറത്തായത് രാജകുടുംബത്തിന് അപമാനമായെന്ന ആക്ഷേപം കുടുംബാംഗങ്ങളില്‍ നിന്ന് തന്നെ ഉയര്‍ന്ന സാഹചര്യത്തിലാണ് കെയ്റ്റ് ഹാരിക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഭര്‍ത്താവായ വില്യമിന്റെ പിന്തുണയും തനിക്കുണ്ടെന്ന് കെയ്റ്റ് വ്യക്തമാക്കി കഴിഞ്ഞു.
ഹാരി സഹതാപം അര്‍ഹിക്കുന്നുണ്ടെന്നാണ് ഇത് സംബന്ധിച്ച് കെയ്റ്റിന്റെ പ്രതികരണം. പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ തങ്ങളാല്‍ ആവും വിധം സഹായിക്കുമെന്നും ഇതിനെല്ലാം വില്യമിന്റെ പിന്തുണ തനിക്കുണ്ടെന്നുമാണ് കെയ്റ്റ് പറഞ്ഞത്. വില്യമുമായി സംസാരിച്ച് ഉറപ്പിച്ച ശേഷമാണ് ഹാരിക്ക് പിന്തുണയുമായി കെയ്റ്റ് രംഗത്തെത്തിയത്.
അമേരിക്കയിലെ ലാസ് വാഗാസിലെ ഹോട്ടലില്‍ അവധിക്കാലം ആഘോഷിക്കുന്നതിന് ഇടയ്ക്ക് ആരോ മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഹാരിക്ക് വിനയായത്. ഹോട്ടലില്‍ അപരിചിതരായ യുവതികളോടൊപ്പം പൂര്‍ണ്ണ നഗ്നനായി നിന്ന് സ്‌നൂക്കര്‍ കളിക്കുന്ന ഹാരി രാജകുമാരന്റെ ചിത്രങ്ങളാണ് പുറത്തായത്. പണത്തിന് വേണ്ടി ആരോ ചിത്രങ്ങള്‍ അമേരിക്കയിലെ സെലിബ്രിറ്റികളുടെ രഹസ്യങ്ങള്‍ വാര്‍ത്തയാക്കുന്ന ടിഎംഇസെഡ് എന്ന സൈറ്റിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ അതിവേഗം പ്രചരിച്ച ചിത്രങ്ങള്‍ റൂപെര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുളള സണ്‍ ടാബ്ലോയ്ഡ് പ്രസിദ്ധീകരിച്ചതും വിവാദമായിരുന്നു.
ഇതിനിടെ ഹോട്ടലില്‍ വച്ച് ഹാരി രാജകുമാന്‍ തന്നെ പതിനഞ്ച് ഇരുപത് മിനിട്ടോളം ചുംബിച്ചുവെന്ന് ഫോട്ടോയില്‍ രാജകുമാരന് ഒപ്പം കണ്ട യുവതി വെളിപ്പെടുത്തിയത് വിവാദം വീണ്ടും കൊഴുക്കാന്‍ കാരണമായി. ഒരു രാജകുമാരന്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ട സമീപനമല്ല ഹാരി സ്വീകരിച്ചതെന്നാണ് വിമര്‍ശകരുടെ അഭിപ്രായം. കഴിഞ്ഞ ആഴ്ച പ്രമുഖ നീലച്ചിത്ര നിര്‍മ്മാതാക്കളായ വിവിഡ് എന്റര്‍ടെയ്ന്‍മെന്റ് ഹാരിയെ നായകനാക്കി നീലച്ചിത്രം നിര്‍മ്മിക്കാന്‍ താല്‍പ്പര്യമുണ്ടെന്നു പ്രഖ്യാപിച്ചിരുന്നു. ഇതിനായി 10 മില്യണ്‍ ഡോളര്‍ ഹാരിക്ക് പ്രതിഫലവും കമ്പനി വാഗ്ദാനം ചെയ്തു. ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചുകൊണ്ട് കമ്പനിയുടെ ഉദ്യോഗസ്ഥന്‍ സ്റ്റീവ് ഹിര്‍ഷ രാജകുടുംബത്തിന് കത്ത് അയക്കുക കൂടി ചെയ്തതോടെ ഹാരി ഉണ്ടാക്കിവ്ച്ച നാണക്കേടില്‍ നിന്ന് തലയൂരാന്‍ കഴിയാതെ വിഷമിക്കുകയാണ് രാജകുടുംബം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല