അലക്‌സ് ചാക്കോ
ബ്രിസ്റ്റോള്‍ ; ബ്രിസ്റ്റോള്‍ മലയാളികളുടെ സംയുക്ത കൂട്ടായ്മയായ ബ്രിസ്‌ക ഓണാഘോഷം സെപ്റ്റംബര്‍ 15ന് ഉച്ചക്ക് 12 മുതല്‍ സൗത്തമീഡ് ഗ്രീന്‍വേസ് സെന്ററില്‍ വച്ച് നടത്തപ്പെടും.
മാവേവി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നു പോലെ എന്ന ഗൃഹാതുരത്ത്വം ഉണര്‍ത്തി നാവിന്‍ തുമ്പില്‍ തുളുമ്പി നില്‍ക്കുന്ന ഗാനത്തിന്റെ ധ്വനി മലയാളമണ്ണുവിട്ട് പാശ്ചാത്യസംസ്‌കാരത്തില്‍ എത്തിപ്പെട്ട നമ്മുടെ വരുംതലമുറകള്‍ക്ക് പകര്‍ന്ന് കൊടുക്കുവാന്‍ ഓണസദ്യയും ഓണക്കളികളുമായി ബ്രിസ്‌ക ഒരുങ്ങിക്കഴിഞ്ഞു. ഇതിന് മുന്നോടിയായി നടത്തപ്പെട്ട ബ്രിസ്‌ക സ്‌പോര്‍ട്‌സ് ഡേയില്‍ സ്ത്രീ പുരുഷഭേദമന്യേ ആബാലവൃദ്ധം ജനങ്ങളും വളരെ ആവേശത്തോടുകൂടിയാണ് പങ്കെടുത്തത്.
സെപ്റ്റംബര്‍ 15ന് വിഭവസമൃദ്ധമായ ഓണസദ്യയോടു കൂടി തുടക്കമിടുന്ന പരിപാടികള്‍ നാടന്‍ തനിമയുണര്‍ത്തി മലയാളി മനസ്സുകളില്‍ എന്നും തങ്ങി നില്‍ക്കുന്ന കായികവിനോദങ്ങളും അതിന് ശേഷം ബ്രിസ്‌റ്റോളിന്റെ പ്രമുഖരായ കലാകാരന്മാര്‍ ചേര്‍ന്നൊരുക്കുന്ന കലാവിരുന്നോടും കൂടി പര്യവസാനിക്കും.
ഇതില്‍ പങ്ക് ചേര്‍ന്ന് മധുരിക്കുന്ന ഓര്‍മ്മകള്‍ ഒരിക്കല്‍ കൂടി തട്ടി ഉണര്‍ത്തുവാന്‍ ഓരോ ബ്രിസ്‌റ്റോള്‍ മലയാളിയേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ബ്രിസ്‌ക എക്‌സിക്യൂട്ടിവ് കമ്മിറ്റി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല