ലിറ്റില്‍ ഹാംപ്ടണിലെ മലയാളികളുടെ കൂട്ടായ്മയായ ലൈഫിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം കെങ്കേമമായി ആഘോഷിച്ചു. ആഘോഷം മഹാബലിയുടെ വേഷത്തിലെത്തിയ ജോമോന് നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. ലൈഫിന്റെ വൈസ് പ്രസിഡന്റ് മേരി അലക്സ് സ്വാഗതം ആശംസിച്ചു. ലൈഫിലെ അംഗങ്ങളുടെ നേതൃത്വത്തില്‍ മനോഹരമായ പൂക്കളവും ഒരുക്കിയിരുന്നു.
തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സംഘടിപ്പിച്ച കായിക മത്സരങ്ങള്‍ നടന്നു. അസോസിയേഷന് അംഗങ്ങളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഓണസദ്യയും തുടര്‍ന്ന നടന്ന വളളംകളിയും ഓണാഘോഷത്തിന് മാറ്റ് കൂട്ടി. തുടര്‍ന്ന് അസോസിയേഷനിലെ അംഗങ്ങളുടെ കലാപരിപാടികള്‍ നടന്നു. ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് കോണ്ടസ്റ്റ് വിന്നറായ ഡയാന മാര്‍ക്കോസിന്റെ നേതൃത്വത്തില്‍ നടന്ന വെല്‍ക്കം ഡാന്‍സും അസോസിയേഷനിലെ അംഗങ്ങളുടെ സിനിമാറ്റിക് ഡാന്‍സും, ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് കോണ്ടസ്റ്റ് വിന്നറായ പ്രീയ, ജോമോന്, ബിജോ, സാബു എന്നിവരുടെ ഗാനങ്ങളും പരിപാടിക്ക് മിഴിവേകി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല