കേംബ്രിഡ്ജിലെ കാംബോണ്‍ ഇന്ത്യന്‍ ക്ലബ്ബിന്റെ ഓണം ആഘോഷങ്ങള്‍ ശനിയാഴ്ച നടക്കും. കേംബ്രിഡ്ജ് ബോണ്‍ വില്ലേജ് ഹാളിലാണ് ആഘോഷങ്ങള്‍ സംഘടിപ്പി ച്ചിരിക്കുന്നത്. രാവിലെ പതിനൊന്ന് മണിയോടെ ആഘോഷങ്ങള്‍ ആരംഭിക്കും. ആഘോഷ ങ്ങളുടെ ഭാഗമായി കുട്ടികള്‍ക്കും മുതിര്‍ന്നവ ര്‍ക്കുമായി വിവിധ കലാപരി പാടികള്‍, ഓണപ്പാട്ടുകള്‍, ഗെയിംസ്, ഓണസദ്യ എന്നിവ സംഘടിപ്പി ച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
കാബോണിലും പരിസരത്തുമുളള അറുപതിലധികം കുടുംബങ്ങള്‍ ഓണാഘോഷത്തില്‍ പങ്കെടുക്കാനെത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. എല്ലാ മലയാളികളേയും ഓണാഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല