ജോബി ആന്റണി
ഓസ്ട്രിയന്‍ മലയാളികളുടെ മനസ്സില്‍ വീണ്ടും ഗൃഹാതുരതയുടെ പൂക്കളങ്ങള്‍ ഒരുക്കി കേരള സമാജം വിയന്നയുടെ ഓണാഘോഷം ഹൃദ്യമായി. മുപ്പത്തിനാല് വര്‍ഷം പിന്നിട്ടത്തിന്റെ ഓര്‍മ്മ പുതുക്കലും ജന്മനാടിന്റെ മണവും മമതയും കാത്തു സൂക്ഷിക്കുന്ന ഓണസ്മരണകളും വലിയ ആഘോഷമാക്കാന്‍ കഴിഞ്ഞത്തിന്റെ ആവേശത്തിലായിരുന്നു കേരള സമാജത്തിന്റെ അംഗങ്ങള്‍ എല്ലാവരും.
താള മേളങ്ങളോടെ എത്തിയ മാവേലിയെ സദസ് കരഘോഷത്തോടെ എതിരേറ്റതോടെയാണ് ആഘോഷങ്ങള്‍ക്ക് തിരശീല ഉയര്‍ന്നത്. വിയന്ന ഡിസ്ട്രിക്റ്റ് ചെയര്‍ പെര്സണ് ഹയിന്‍സ് ലെഹ്നറും ഓസ്ട്രിയയിലെ ഇന്ത്യന്‍ സ്ഥാനപതി ആര് സ്വാമിനാഥനും മുഖ്യാതിഥികള്‍ ആയിരുന്ന ചടങ്ങില്‍ സമാജം പ്രസിഡന്റ് അഗസ്റ്റിന് മംഗലത്ത് സ്വാഗതം പറഞ്ഞു. പോളി ശ്രാമ്പിക്കല്‍ , സോജ മൂക്കന്‍തോട്ടം, സുസന്‍ തേവലക്കര എന്നിവര്‍ കാര്യപരിപാടികളുടെ അവതരണം നിര്‍വഹിച്ചു. കഴിഞ്ഞ മുപ്പത്തിമൂന്ന് വര്‍ഷം കേരള സമാജത്തെ നയിച്ചവരെ ചടങ്ങില്‍ ആദരിച്ചു.
ശാസ്ത്രീയ നൃത്തങ്ങള്‍ , സിനിമാറ്റിക് ഡാന്‍സുകള്‍ , സ്കിറ്റ് തുടങ്ങിയ കലാപരിപാടികള്‍ ആഘോഷത്തിന്റെ മാറ്റ് കൂട്ടി. ജാക്സണ് പുല്ലേലി എഴുതി സംവിധാനം ചെയ്തു മലയാളി യുവജനങ്ങള്‍ അവതരിപ്പിച്ച തണ്ണീരും കണ്ണീരും എന്ന ലഘു നാടകം സദസിന്റെ പ്രത്യേകം ശ്രദ്ധ നേടി.
അഗസ്റ്റിന് മംഗലത്ത്, സണ്ണി അരീച്ചിറക്കാലയില്, ആനീസ് പുതുപ്പറമ്പില്‍, സോജ മൂക്കന്‍തോട്ടം, പോളി ശ്രാമ്പിക്കല്‍, രമ്യ ഓണാട്ട്, തോമസ് പുത്തന്‍കളം, അരുണ്‍ മംഗലത്ത്, ആന്റണി മാധവപ്പള്ളില്‍, എബി പാലമറ്റം, തോമസ് മുളക്കല്‍, റോയ് ജോര്‍ജ് പാറത്താഴം, റോയ് വെള്ളുക്കുന്നേല്‍, റോയ് ഐക്കരേട്ട്, ബൈജു ഓണാട്ട്, പ്രദീപ് വെങ്ങാലില്‍ എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കി. മനു കിണറ്റുകര നന്ദി അറിയിച്ചു.
Photos by Pradeep Vengalil
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല