സോണി ജോസഫ്
നിങ്ങള്‍ കേരളീയനായി ജനിച്ചതില്‍ അഭിമ്മനിക്കുന്നവരാണോ?മലയാളിയുടെ ഉയര്‍ച്ചയില്‍ സന്തോഷിക്കുന്നവരാണോ?എങ്കില്‍ ഇത് കൂടി വായിക്കുമ്പോള്‍ ആ സന്തോഷം പതിന്മടങ്ങാകും .തീര്‍ച്ച .ഇതു നോര്‍വിച്ചിലെ സേവ്യര്‍ ചേട്ടന്റെയും അജിത്തിന്റെയും വിജയ കഥയാണ് .ലോകത്തെവിടെയായാലും സ്വന്തം അഭിരുചികളെയും കഴിവുകളേയും താലോലിക്കുകയും അവസരോചിതമായി അവയെ പ്രയോകിക ജീവിതത്തിലേക്ക് പകര്‍ത്തുകയും ചെയുന്നവരാണ് വിജയശീലരായി തീര്‍ന്നിട്ടുള്ളത്.
പ്രത്യേകിച്ച് നമ്മള് മലയാളികള്‍ റിസ്ക് എടുക്കുവാന്‍ അമ്പേ പിറകിലാണ് എന്നൊരു അപവാദവും ഉണ്ട്.ഏതയാലും നോര്‍വിച്ചിലെ ഈ മിടുക്കന്മാരുടെ കൂട്ട് കെട്ട് ഇന്നു വിജയത്തിന്റെ പാതയിലാണ്.ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പ് രണ്ടുപേരും കണ്ടു മുട്ടുമ്പോള്‍ രണ്ടു പേരുടെയും മനസ്സില്‍ സ്വകാര്യമായി സൂക്ഷിച്ചു വച്ചിരുന്ന ഒരു സ്വപ്നമുണ്ടായിരുന്നു.തങ്ങളുടെ സ്വന്തം ആട്ടോമോമോബൈല് വര്‍ക്ക്ഷോപ്പ് . വെറും വണ്ടിപ്പണിയല്ല കേട്ടോ ഇവര്‍ കൊണ്ട് നടന്നിരുന്ന സ്വപ്നം.പണിയുന്നവനും പണിയിപ്പിക്കുന്നവനും ആത്മ സംതൃപ്തി പകരുന്ന ,എല്ലാവര്ക്കും ‘നമ്മുടെ സ്വന്തം ‘ എന്നു തോന്നുന്ന ഒരു വര്‍ക്ക്ഷോപ്പ് .കാരണം വണ്ടിയുടെ ഒരു ബ്രേക്ക് ലൈറ്റ് പോയാല്‍ പോലും അടുത്തുള്ള സായിപ്പിന്റെയോ ,പകിസ്ഥാനിയുടെയോ ,സര്ദാരിന്റെയോ ഗാരേജില്‍ ചെന്ന് ,പഞ്ച പുച്ഛവും അടക്കിപ്പിടിച്ചു, ഒരു അപ്പോയിന്റ്മെന്റ് എടുത്തു ,അവര്‍ പറയുന്ന തീയതി വരെ വണ്ടി റോഡില്‍ പോലും ഇറക്കാതെ ,ജോലിക്ക് ടാക്സി വിളിച്ചു അല്ലെങ്കില്‍ ഏതെങ്കിലും ചങ്ങാതിയുടെ ലിഫ്റ്റ് തരപെടുത്തി കഴിയേണ്ട അവസ്ഥ അനുഭവിക്കാത്തവരായി ഒരു മലയാളി പോലും കാണില്ല.
നമ്മുടെ നാട്ടിലെ പോലെ, ‘ആവശ്യക്കാരന്റെ അവസ്ഥ മനസ്സിലാക്കുന്ന ഒരുവനെങ്കിലും ഈ നാട്ടില്‍ ഉണ്ടായിരുന്നെങ്ങില്‍ എന്റെ ഈശ്വരാ’ എന്നു നാമറിയാതെ പറഞ്ഞു പോകുന്ന സന്ദര്‍ഭം.ഈ അനുഭവങ്ങള്‍ തന്നെ ആണ് തികച്ചും ‘മലയാളി friendly ‘ആയ A & X Auto Garage ഈസ്റ്റ് അന്ഗ്ലിയയിലെ മുഴുവന്‍ മലയാളികള്‍ക്കും തങ്ങളുടെ സേവനം ലഭ്യമാകും വിധം നോര്‍വിച്ചില്‍ തുറക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്.ഒരു കണക്കിന് പറഞ്ഞാല്‍ ഈ ‘ആട്ടോമോബൈല്‍ ഇരട്ടകളെ ‘ എത്രയും പെട്ടന്ന് ഒരു വര്‍ക്ക്ഷോപ്പ് എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചത് ,ഇക്കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇവരുടെ സഹായം കിട്ടിയ അനേകം ആള്‍ക്കാരുടെ നിര്‍ബന്ധവും കൂടിയാണ്.ഇതില്‍ മലയാളികള്‍ മാത്രമല്ല ,ഇംഗ്ലീഷുകാരുണ്ട്,ഹിന്ദിക്കാറുണ്ട്,പോളിഷുകാരുണ്ട്,ശ്രിലങ്കക്കാരുണ്ട്,എന്തിനു പറയുന്നു നല്ല ശുദ്ധ ആഫ്രിക്കക്കാര്‍ വരെയുണ്ട്.വിളിച്ചാല്‍ വിളിപ്പുറത്ത് എത്രയും പെട്ടന്ന് എത്തിയ പാരമ്പര്യമേ ഇവര്‍ക്കുള്ളൂ. ഇനി പെട്ടെന്നെങ്ങാനും എത്താന്‍ പറ്റാത്ത അവസ്ഥയാണെങ്കില്‍ ,ഫോണില്‍ കൂടി നിര്‍ദേശങ്ങള്‍ കൊടുത്തു പ്രശ്നം പരിഹരിച്ച ചരിത്രങ്ങളും ഒട്ടനവധി ഉണ്ടായിട്ടുണ്ട്.
ഈ നൊടിയിട സേവനവും മിതമായ കൂലിയും വ്യക്തമായ ഉപദേശങ്ങളും ,തന്നെയാണ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ആരംഭിച്ച ഈ സ്ഥാപനത്തിലും തുടര്‍ന്ന് പോരുന്നത്.അതുവരെ വിളിക്കുന്നവരുടെ അടുതെത്തിയാണ് ഇവര്‍ വണ്ടിപ്രശ്നങ്ങള് പരിഹരിച്ചു കൊണ്ടിരുന്നത്.അത് ,ഈ നാട് മുഴുവന്‍ ഐസ് കട്ടകളുടെ ഗര്‍ഭത്തിലുറങ്ങുന്ന കൊടും ശൈത്യത്തിലായാലും ശരി സൂര്യന് വിരാജിക്കുന്ന ഉഷ്ണത്തിലായാലും ശരി,സേവ്യര്‍ ചേട്ടനോ അല്ലെങ്ങില്‍ അജിത് ഭായിയോ നിങ്ങളുടെ അടുത്ത് എത്തിയിരിക്കും…
ഇക്കഴിഞ്ഞ ദിവസം ഇവരുടെ ഗാരേജില്‍ ഒന്ന് രണ്ടു ഫോട്ടോ എടുക്കാന്‍ വേണ്ടി ഞങ്ങള്‍ എത്തിയപ്പോള്‍ രണ്ടുപേരും നല്ല തിരക്കിലായിരുന്നു.പതിന്നാലു മൈലുകള്‍ ദൂരത്തുള്ള ധീരാം എന്ന സ്ഥലത്ത് നിന്നുള്ള ഒരു ടൊയോട കാറിന്റെ സര്‍വീസ് ചെയുന്ന തിരക്കിലാണ് രണ്ടു പേരും.ഞങ്ങളുടെ സംസാരത്തിനിടയിലേക്ക് പെട്ടെന്ന് ഒരു സ്ത്രീ കടന്നു വന്നു…ആള് ഒരു ബംഗാളൂര് കാരി ഡോക്ടര്‍ ആണ്.പുറത്തു അവരുടെ കാറില്‍ അഞ്ചും ഏഴും പ്രായം വരുന്ന രണ്ടു കുട്ടികളിരുപ്പുണ്ട്.കാര്യം ഇതാണ് …കുട്ടികളെ ഡേ കേയറില്‍ ഏല്പിച്ചു ഡ്യൂട്ടിക്ക് പോകാനുള്ള തിരക്കിലാണ് ആ ഡോക്ടര്‍ .അപ്പോഴുണ്ട് കാറിന്റെ ബ്രേക്കിന് എന്തോ തകരാര്‍ പോലെ .ഡ്യൂട്ടി ക്ക് പോകാതിരിക്കാനും വയ്യ ..എന്തിനു പറയുന്നു…നിമിഷങ്ങള്‍ക്കകം വണ്ടി ഗാരേജിലെ അടുത്ത ലിഫ്റ്റില്‍ കയറിക്കഴിഞ്ഞു.
ജര്‍മന്‍ കാറും ,ജപ്പാന് കാറും ,കൊറിയന്‍ കാറും ഇംഗ്ലീഷ് കാറും ,നമ്മുടെ സ്വന്തം ടാറ്റയും ഒക്കെ രൂപകല്പന നല്കിയ അനേകം വാഹനങ്ങളുടെ അനാട്ടമി തൊട്ടറിഞ്ഞ ആ നാല് കൈകളും ,അതിനൂതന സ്കാനിംഗ് യന്ത്രങ്ങളെ വെല്ലുന്ന പരിചയ സമ്പത്തുള്ള രണ്ടു മസ്ഥിഷ്കങ്ങളും ആ സഫിര കാറിന്റെ പ്രശ്നം കണ്ടുപിടിച്ചുകഴിഞ്ഞു..ഇനി പ്രധിവിധി. അതും നടന്നു ഉടനടി.. ആകെ മൊത്തം അരമണിക്കൂര്‍ കൊണ്ട് വണ്ടി റെഡി.വലിയ ആശ്വാസത്തോടെ പോകുന്ന ഡോക്ടര്‍ നോക്കികൊണ്ട് സേവ്യര്‍ ചേട്ടന് പറഞ്ഞു.”ആളുകളെ വെറുതെ ഇരുത്തി വിഷമിപ്പിക്കുന്നത് എനിക്ക് ഒട്ടും ഇഷ്ടമില്ല.എത്രയും പെട്ടന്ന് തക്ക പ്രധിവിധി,അതാണ് എന്റ്റെ രീതി.” “വളരെ ശരി “അജിത് ആ അഭിപ്രായത്തെ പൂര്‍ണമായും പിന്താങ്ങി.”അതുകൊണ്ട് തന്നെ ധാരാളം പേര് ഇപ്പോള്‍ ഇങ്ങോട്ട് വരുന്നുണ്ട്.”ആത്മ സംതൃപ്തിയോടെ സേവ്യര്‍ ചേട്ടന്റെ കൂട്ടിച്ചേര്‍ക്കല്‍.
സേവ്യര്‍ ചേട്ടന് ആട്ടോമോബൈല്‍ രംഗത്ത് ഏതാണ്ട് 25 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ട് .എന്നും പുതിയ പുതിയ വണ്ടികള്‍ ഒരു ഹരമായിരുന്ന സേവ്യര്‍ ചേട്ടന് കേരളത്തില്‍ കണ്ണൂര്‍ സ്വദേശിയാണ്.സ്വന്തം അപ്പച്ചന്റെ മോട്ടോര്‍ സൈക്കിള്‍ 16 മത്തെ വയസില്‍ നന്നാക്കിയതാണ് ഓര്‍മയിലെ ആദ്യത്തെ വിജയകഥ .പിന്നീടിങ്ങോട്ടു കൈവെയ്ക്കാത്ത വണ്ടികളില്ല .ഇപ്പോഴും, താനിതുവരെ പണിതിട്ടില്ലാത്ത ഏതെങ്കിലും മോഡല്‍ വണ്ടി കണ്ടാല്‍ വിടില്ല.അതൊരെണ്ണം സംഘടിപിക്കാന്‍ നോക്കും.പിന്നീട് ആ വണ്ടിയുടെ വര കുറി മാറാതെ മനസ്സിലാക്കും.അങ്ങനെ കിട്ടുന്ന യന്ത്ര ജ്ഞാനം മറ്റൊന്നിനു പകരം വക്കാനാവില്ല എന്നതാണ് സേവ്യര്‍ ചേട്ടന്റ്റെ അഭിപ്രായം.നീണ്ട 12 വര്‍ഷത്തെ അനുഭവ പാരമ്പര്യവും ആയാണ് അജിത് 7 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇംഗ്ലണ്ടിലെത്തുന്നത്.മുംബൈ അന്ധേരി യിലെ സായി ആട്ടോമോബൈല്‍ ആണ് അജിത്തിന്റെ പാഠശാല .കേരളത്തില്‍ നിന്നും ആട്ടോമോബൈല്‍ എഞ്ചിനീയറിംഗ് പാസ്സായ അജിത് നല്ല ഒരു ആട്ടോമോബൈല്‍ അഡ്വൈസര്‍ കൂടിയാണ്.കോട്ടയം ഉഴവൂര്‍ സ്വദേശിയായ ഈ ചെറുപ്പക്കാരന്. മലയാളത്തിന്റെ മഹാഗയകന്‍ പദ്മശ്രീ യേശുദാസിനെ അതിരറ്റു സ്നേഹിക്കുന്ന ഗായകന് കൂടിയാണ്.
ഈസ്റ്റ് ആന്ഗ്ലിയയിലെ ഗ്രേറ്റ് യാര്മൌത്ത് ,കിങ്ങ്സ് ലിന് ,ബറി സെന്റ് എട്മണ്ട്സ് ,നോര്‍വിച്ച്,ഡര്‍ഹാം,കേംബ്രിഡ്ജ് എന്നിവിടങ്ങളില്‍ നിന്നെല്ലാം ആളുകള്‍ ഇവരുടെ സഹായം ഇപ്പോള്‍ തേടാറുണ്ട്.MOT പുതിയ വണ്ടികളെ ശൈത്യ കാലത്തെ ഉപ്പിന്റെ അതിരറ്റ ഉപയോഗത്തില്‍ നിന്നുണ്ടാകുന്ന തുരുമ്പ് മുതലായവയില്‍ നിന്നും സംരക്ഷിക്കുന്ന UNDERCEILING ,ചെറുതും വിശദവുമായ സര്‍വീസിംഗ് തുടങ്ങി ഒരു വണ്ടിക്കാവശ്യമായതെല്ലാം ഈ ഇരുവര്‍ സംഘം നമ്മള്‍ക്കായി ചെയ്തു തരുമെന്ന് മാത്രമല്ല എന്താണ് ചെയുന്നതെന്ന് നമ്മെ വിശദീകരിച്ചു തരുകയും ചെയും.ഇനി നിങ്ങള്‍ ഏറെ ദൂരെ താമസിക്കുന്നവരാണോ നിങ്ങളുടെ കാറിനെ പറ്റി എന്തെങ്ങിലും ആശങ്കകള്‍ ഉണ്ടോ,നിങ്ങള്‍ക്ക് നിങ്ങളുടെ വണ്ടി വില്ക്കാന് ആഗ്രഹമുണ്ടോ,ഭാര്യക്കോ മക്കള്‍ക്കോ ഡ്രൈവിംഗ് പഠിക്കാന്‍ ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ മിതമായ വിലക്ക്,വിശ്വാസ യോഗ്യമായ കൈകളില്‍ നിന്ന് വാങ്ങിക്കാന്‍ താല്പര്യം ഉണ്ടോ.. എങ്കില്‍ മടിക്കേണ്ട.നിങ്ങളെ സഹായിക്കാന്‍ ഇവര്‍ തയ്യാര്‍.
ഇത്രയും വായിച്ചപ്പോള്‍ നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ ഇവരുടെ ‘A & X Auto Garage ‘ എന്ന പേരിലൊരു വശപ്പിശകില്ലേ എന്ന്…..എനിക്ക് തോന്നി കേട്ടോ… .ശരിക്കും A TO Z Auto Garage എന്നല്ലേ വേണ്ടിയിരുന്നത് …കാരണം വണ്ടികളെ പറ്റി ഇവര്‍ക്ക് ഏറെ കാര്യങ്ങള്‍ അറിയാം.. എനിക്കും നിങ്ങള്‍ക്കും ഒന്നും കേട്ട് കേള്‍വി പോലും ഇല്ലാത്ത പലതും.എന്തായാലും വാഹന സംബന്ധമായ നിങ്ങളുടെ ഏതാവശ്യത്തിനും താഴെ പറയുന്ന നമ്പരുകളില്‍ ഇവരെ നിങ്ങള്‍ക്ക് വിളിക്കാം….
Ajit Narayanan : 07823559652
Xaviour Thomas: 07930122825
A & X Auto Garage :01603928782
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല