ജോര്‍ജ് ജോണ്‍
ഫ്രാങ്ക്ഫര്‍ട്ട്: കേരളസമാജം ഫ്രാങ്ക്ഫര്‍ട്ട് ഈ വര്‍ഷത്തെ ഓണം ശനിയാഴ്ച്ച സെപ്റ്റംബര്‍ 01 ന് ബൊണാമെസിലെ ഹൌസ് നിഡായില്‍ വച്ച് ആഘോഷിച്ചു. ജയാ നാരായണ സ്വാമിയുടെ ഓണപ്പൂവിടീലോടെ ആഘോഷത്തിന് തുടക്കം കുറിച്ചു. കേരളസമാജം പ്രസിഡന്്െ കോശി വിശിഷ്ടാതിഥികളെയും, സദസിനെയും ഓണാഘോഷത്തിലേക്ക് സ്വാഗതംചെയ്തു. തുടര്‍ന്ന് അബിലാ ഗ്രൂപ്പ് തിരുവാതിരകളി അവതരിപ്പിച്ചു. തിരുവാതിരക്ക് ശേഷം മാവേലി തന്റെ പ്രജകളെ സന്ദര്‍ശിക്കാന്‍ താലപ്പൊലി, ചെണ്ടമേളം, പുലികളി, വാദ്യമേളം എന്നിവയുടെ അകമ്പടിയോടെ എഴുന്നെള്ളി. ഓണാഘോഷം ഔദ്യോഗികമായി ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുല്‍ സുഭാഷ് ചന്ദ്, ജര്‍മന്‍ പാര്‍ലമെന്റ് മെംബര്‍ ഡോ.സാഷാ റാബെ, ഫ്രാങ്ക്ഫര്‍ട്ട് മേയര്‍ പ്രതിനിധി ഇജിനോ മനോസ് ഡെല്‍ റിയോ എന്നിവര്‍ നിലവിളക്ക് കൊളുത്തി സംയുക്തമായി ഉദ്ഘാടനം ചെയ്തു. കോണ്‍സുല്‍ സുഭാഷ് ചന്ദ എല്ലാവര്ക്കും ഓണാശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഡോ.സാഷാ റാബെ (ജര്‍മന്‍ പാര്‍ലമെന്റ് മെംബര്‍), ഇജിനോ മനോസ് ഡെല്‍ റിയോ (ഫ്രാങ്ക്ഫര്‍ട്ട് മേയര്‍ പ്രതിനിധി), സുബൈയാ (എയര്‍ ഇന്ത്യാ റീജിയണല്‍ മാനേജര്‍), ഫാ.ദേവദാസ് പോള്‍ (സീറോ മലബാര്‍ സഭ), ജോര്‍ജ് ചൂരപ്പൊയ്കയില്‍ (സ്പോര്‍ട്സ് ക്ളബ് ഫ്രാങ്ക്ഫര്‍ട്ട്), ബാലു (മലയാളം സ്ക്കൂള്്) എന്നിവര്‍ ഓണ സന്ദേശം നല്കി..
തുടര്‍ന്ന് മലയാളം സ്ക്കൂള് കുട്ടികള്‍, കവിത, നിയാ, ദിയാ എന്നിവരുടെ ഗാനങ്ങള്‍ സദസിന് ഇമ്പം നല്കി. അബിലാ ഗ്രൂപ്പ്, പ്രാര്‍ത്ഥനാ ഗ്രൂപ്പ്, ഡാംസ്റ്റാട്ട് ഇന്റര്‍നാഷണല്‍ സ്ക്കൂള്, ലയം ഗ്രൂപ്പ്, ഡോ. അജ്ലി ബദറന് എന്നിവര്‍ അവതരിപ്പിച്ച വിവിധ ക്ളാസിക്കല്‍, ബോളിവുഡ്, ഗ്രൂപ്പ് ഡാന്‍സുകള്‍ എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. ഓണാഘോഷത്തില്‍ ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുറ്റ് ഫ്രാങ്ക്ഫര്‍ട്ട് -സ ്റ്റേറ്റ് ബാങ്ക് ഇന്ത്യാ ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളിലെ മിക്കവാറും ഓഫീസറ•ാരും ഈ ഓണാഘോഷത്തില്‍ പങ്കെടുത്തു. കഴിഞ്ഞ നാല്പത്തി രണ്ട് വര്‍ഷമായി കേരളസമാജം ഓണാഘോഷങ്ങള്‍ക്ക് രുചികരമായ സദ്യ ഒരുക്കുന്നതിന് നേത|ത്വം നല്കി വരുന്ന നാരായണ സ്വാമി, എല്ലാ വര്‍ഷവും മനോഹരമായ പൂക്കളം ഒരുക്കുന്ന ജയാ സ്വാമി എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
ഇടവേളക്ക് നാരായണ സ്വാമിയുടെ നേത്യത്വത്തില്‍ തയ്യാറാക്കിയ ഓണസദ്യ വിളമ്പി. പപ്പടം, പഴം, അവിയല്‍, സാമ്പാര്‍, പച്ചടി, കിച്ചടി, തോരന്‍, കാളന്, ഉപ്പേരി, പായസം എന്നിവയടങ്ങുന്ന ഓണസദ്യ ഈ വര്‍ഷം കൂടുതല്‍ രുചികരമായിരുന്നു. ആകര്‍ഷകമായ സമ്മാനങ്ങളോടെ ടംബോളയും നടത്തി.
സൈമണ്‍ കൈപ്പള്ളിമണ്ണില്‍ (വീഡിയോ), ജോസ് നെല്ലുവേലില്‍ (ഫോട്ടോ ഗ്രാഫി) എന്നിവ നിര്‍വഹിച്ചു. ഓണാഘോഷ പരിപാടികള്‍ ഡോ. അബിളി – അനൂപ് മുണ്ടേത്ത് എന്നിവര്‍ മോഡറേറ്റ് ചെയ്തു. സെക്രട്ടറി ഡോ. മങ്ക പെരുന്നേപ്പറമ്പിലിന്റെ നന്ദി പ്രകടനത്തോടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ പര്യാവസാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല