1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 4, 2012

കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ സ്വാന്സിയുടെ പ്രഥമ “കര്‍മശ്രീ അവാര്‍ഡ്‌ ” ദാനവും , ഓണാഘോഷ പരിപാടികളും അവിസ്മരണീയമായി. മുന്‍മന്ത്രിയും കേരള നീയമ സഭാങ്ങവുമായ ബഹു. ടി യു കുരുവിള MLA ഉല്‍ഖാടനം നിര്‍വഹിച്ച ആഘോഷ പരിപാടികള്‍ സ്വാന്‍സീ മലയാളികള്‍ക്ക് വേറിട്ട അനുഭവങ്ങളാണ് സമ്മാനിച്ചത്‌.കെ. സി. എ സെക്രട്ടറി മിസ്റ്റര്‍. സിബി സേവ്യര്‍ സ്വഗതാമോതിയ ചടങ്ങില്‍ വച്ച് കെ. സി. എ കര്‍മശ്രീഅവാര്‍ഡ്‌,നോര്‍ക്ക റൂട്സ് ഡയറക്റ്ററും ആയ ഇസ്മായില്‍ റാവുത്തര്‍, K C A പ്രസിഡന്റ് Mr. Vinu sardar ല്‍ നിന്നും അവാര്‍ഡ്‌ ഏറ്റു വാങ്ങി.

തുടര്‍ന്ന് ജി . സി. എസ്. ഇ പരീക്ഷയില്‍ മികച്ച വിജയം നേടിയ അസോസിയേഷന്‍ അംഗങ്ങളായ റിച്ചു കുരിയാക്കോസിനും , ആല്‍വിന്‍ തോമസിനും അസോസിയേഷന്റെ പ്രത്യേക പുരസ്കാരങ്ങള്‍ ബഹു. ടി യു കുരുവിള MLA സമ്മാനിച്ചു.ട്രഷറര്‍ Mr. Jose Xaviour ന്റെ ആശംസാ പ്രസംഗത്തെ തുടര്‍ന്ന് നടന്ന നന്ദി പ്രമേയ പ്രസംഗത്തില്‍ യു. കെ മലയാളികളുടെ ചിരകാല അഭിലാഷമായ യു.കെ യില്‍ നിന്നും കേരളത്തിലേക്ക് ഒരു DIRECT FLIGHT എന്ന ആവശ്യം അസോസിയേഷന്‍ PRO Mr. Suresh Mathew അവതരിപ്പിക്കുകയും ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങളില്‍ ഈ വിഷയം അവതരിപ്പിക്കാം എന്ന് നോര്‍ക്ക റൂട്സ് ഡയറക്ടര്‍ സ്മായില്‍ റാവുത്തര്‍,,കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ സ്വാന്സിക്ക് ഉറപ്പ് നല്‍കുകയും ചെയ്തു.

വിഭവ സമൃദ്ധമായുള്ള ഓണ സദ്യക്ക് ശേഷം ആരംഭിച്ച കലാപരിപാടികള്‍ സമാപിച്ചപ്പോള്‍ മനോഹരമായ ഒരു തിരുവോണ ദിനം കടന്നു പോയത് ആരും അറിഞ്ഞില്ല. പങ്കെടുത്ത എല്ലാ കുടുംബങ്ങള്‍ക്കും അസോസിയേഷന്റെ പ്രത്യേക ഉപഹാരങ്ങള്‍ സമ്മാനിച്ചു.പന്ത്രണ്ടു മണിയോടെ സമാപിച്ച ആഘോഷ പരിപാടികള്‍ക്ക് ശേഷം എല്ലാവരും പറഞ്ഞത് ഒന്ന് മാത്രം .. കെ. സി. എ സ്വാന്സിയുടെ ആഘോഷങ്ങള്‍ …….. അത് വേറിട്ടത് തന്നെ……

കൂടുതല്‍ വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും www.kcaswansea.com

Suresh Mathew
P.R.O
Kerala Cultural Association SWANSEA

http://www.kcaswansea.com

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.