1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 4, 2012

സാലിസ്ബറി മലയാളീസ്സിന്റെ ഓണാഘോഷം സെന്റ്‌ ഒസ്മൌണ്ട് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ അതി ഗംഭീരമായി ആഘോഷിച്ചു ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലി മന്നനെ വേദിയിലേക്ക് ഹര്‍ഷാരവത്തോടെയും ആര്‍പ്പു വിളികളുടെയും ആനയിച്ചു കൊണ്ട് സമാരംഭിച്ച ആഘോഷത്തില്‍ . നിലവിളക്ക് കൊളുത്തിക്കൊണ്ട് സെലിന്‍ സണ്ണിയുടെ അമ്മ പൊന്നോണം 2012 ഉദ്ഘാടനം ചെയ്തു.

ആവേശം വിതറിയ പുതുമയാര്‍ന്ന വിവിധ ഗെയ്മ്മുകള്‍ക്ക് ശേഷം ഏറെ വീറും വാശിയും നിറഞ്ഞ വടം വലി മത്സരവും നടന്നു . തൂശനിലയില്‍ വിളമ്പിയ 24 ഇനങ്ങള്‍ അടങ്ങിയ വിഭവ സമൃദ്ധമായ ഗംഭീര ഓണസദ്യ സാലീസ്ബരി കുടുംബാംഗങ്ങള്‍ ഏറെ ആസ്വദിച്ചു. ഉച്ചകഴിഞ്ഞ് സാലിസ്ബരിയിലെ കൊച്ചു കുരുന്നുകളുടെ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്‌, ഗ്രൂപ്പ്‌ ഡാന്‍സ്, സാലിസ്ബറി സിസ്റ്റെര്സിന്റെ തിരുവാതിരകളി ഫുഷന്‍ മ്യുസികല്‍ മേളം എന്നിവയ്ക്ക് പുറമേ ചെണ്ട മേള പ്രകടനം തുടങ്ങിയവ വേദിയെ ആനന്ദ സാഗരത്തില്‍ ആറാടിച്ചു.

കായികപരിപടികളില്‍ – ഒന്നും , രണ്ടും – സ്ഥാനങ്ങള്‍ കിട്ടിയവര്‍ക്ക് 2012 ഒളിമ്പിക്സിനെ അനുസ്മരിപ്പിക്കുന്ന മെഡലുകള്‍ സമ്മാനമായി നല്‍കി. കലാപരിപാടികളില്‍ പങ്കെടുത്ത എല്ലാവര്ക്കും അച്ചീവുമെന്റ്റ് സെര്ട്ടിഫികേട്ട്സ് നല്‍കികൊണ്ട് സാലീസ്ബരിക്കാരുടെ പ്രൌഡ ഗംഭീരമായ ഓണാഘോഷം അവസാനിച്ചു..

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.