ശ്യാം സ്റ്റീഫന്‍ മുളയാനിയ്ക്കല്‍
റോം: ഇറ്റലിയിലെ പ്രമുഖ മലയാളി സംഘടനയായ അലിക്ക് റോം ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ വടംവലി മത്സരത്തില്‍ കോട്ടയം ബ്രതെഴ്സ് ജേതാക്കളായി. 251 യുറോ ക്യാഷ് അവാര്‍ഡും എവര്‍ റോളിംഗ് ട്രോഫിയും കോട്ടയം ബ്രതെഴ്സിന് ലഭിച്ചു.
ജിസ് ജോണ്‍, ശ്യാം സ്റ്റീഫന്‍ മുളയാനിയ്ക്കല്‍, ജെയ്സണ്‍ മച്ചാനിയ്ക്കല്, ജിബിന്‍ ജോസ്, ജോബിന് ജോസ്, ടോണി ബാബു, കെവിന് വെക്കേല്, ഡെന്നിസ് എന്നിവരടങ്ങിയ യുവനിരയായിരുന്നു കോട്ടയം ബ്രതെഴ്സിനുവേണ്ടി വടം കൈകളില്‍ എന്തിയത്. ടീമംഗങ്ങള്‍ മിക്കവരും ഇറ്റലിയിലെ ക്നാനായ കാത്തലിക്ക് യൂത്ത് ലീഗിന്റെ പ്രതിനിധികളാണ്. ഒരു ഡസനോളം ടീമുകള്‍ മാറ്റുരച്ച മത്സരം കാണികള്‍ ഹര്‍ഷാരവത്തോടെ പ്രോത്സാഹിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല