ടോമിച്ചന്‍ കൊഴുവനാല്‍
പ്രഭാസി സറെ യുടെ അഭ്യമുഖ്യത്തില്‍ ഫെബ്രുവരി പന്ത്രണ്ടിന് ശനിയാഴ്ച വോക്കിങ്ങില്‍ ഇന്ത്യന്‍ സ്പ്രിംഗ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു . വോക്കിംഗ് മലയാളി അസോസിയേഷന്‍ ഉള്‍പ്പടെ യുള്ള നിരവധി ഇന്ത്യന്‍ സംഘടനകള്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഈ വേദിയില്‍ അവതരിപ്പിക്കും .
രാവിലെ പതിനൊന്നു മണിക്ക് നടക്കുന്ന സരസ്വതി പൂജയോടെ പരിപാടികള്‍ക്ക് തുടക്കമാകും , അതിനു ശേഷം കുട്ടികള്‍ക്ക് വേണ്ടി children’s arts workshop നടക്കും . ഉച്ച ഭക്ഷണത്തിന് ശേഷം 4.30 nu പ്രഭാസി കുട്ടികള്‍ അവതരിപ്പിക്കുന്ന ഡാന്‍സ് പ്രോഗ്രമോട് കൂടി cultural programukal ആരംഭിക്കും . ഇന്ത്യന്‍ cultural center Redding അവതരിപ്പിക്കുന്ന വിവിധ തരത്തിലുള്ള പ്രോഗ്രാമ്മുകളും , വോക്കിംഗ് മലയാളി അസോസിയേഷന്‍ന്റെ കുട്ടികള്‍ അവതരിപ്പിക്കുന്ന cinematic bollywood ഡാന്‍സ്കളും ഫെസ്ടിവലിന് നിറം പകരും . അതിനു ശേഷം മാജിക് ഷോ ഉണ്ടായിരിക്കും . Artist of federation of Indian arts and Dakhshiyanan , അവതരിപ്പിക്കുന്ന സംഗീതവും ഡാന്‍സും കോര്‍ത്തിണക്കിയ live music show എന്ന പരിപാടിയോടെ വൈകിട്ട് – 7 . 30 നു ഫെസ്റിവല്‍ ആഘോഷ പരിപാടികള്‍ സമാപിക്കും .
ഈ പ്രോഗ്രാമില്‍ ചീഫ് ഗസ്റ്റ് ആയ വോക്കിംഗ് മേയര്‍ Councillor Mohammed Bashir പരിപാടികള്‍ വീക്ഷിക്കനായ് മുഴുവന്‍ സമയവും ഉണ്ടാവും . വോക്കിംഗ് മലയാളി അസോസിയേഷന്‍ ഭാരവാഹികളായ പ്രസിഡന്റ് ജോണ്‍ മൂലക്കുന്നേല്‍ , സെക്രട്ടറി സന്തോഷ് കുമാര്‍ , യുക്മ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃതം നല്‍കും . പ്രവേശനം മുന്‍കൂട്ടി രേജിസ്റെര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും . കുട്ടികള്‍ക്ക് പ്രവേശനം സൌജന്യമായിരിക്കും . കാര്‍ പാര്‍ക്കിംഗ് സൌകര്യം ഉണ്ടായിരിക്കും .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല