വീട്ടമ്മയായി കഴിയുന്ന ഭാര്യ വീട്ടുജോലിക്കാരിയാണെന്ന ധാരണയോടെ പെരുമാറുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ഇരുട്ടടിയായിരിക്കും ഈ വിവരം! വീട്ടമ്മമാരായ ഭാര്യമാര്‍ക്ക് അവരുടെ ഭര്‍ത്താക്കന്മാര്‍ ഒരു നിശ്ചിത തുക മാസശമ്പളമായി നല്‍കുന്നതിനായുള്ള നിയമം വരികയാണ്. ജീവിതം അടുക്കളയില്‍ ഹോമിച്ച്, ഒരു ജോലിക്കാരിയെപ്പോലെ കഴിയേണ്ടിവരുന്ന ഭാര്യമാര്‍ക്ക് ശമ്പളം നല്‍കാനുള്ള നിയമത്തിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത് വനിതാ ശിശുക്ഷേമ മന്ത്രാലയമാണ്.
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് വനിതാ ശിശുക്ഷേമ മന്ത്രി കൃഷ്ണ തിരത് അറിയിച്ചു. കരടു ബില്‍ അധികം വൈകാതെ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്കെത്തും. തുടര്‍ന്ന് ആറ് മാസത്തിനകം പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും ചെയ്യും.
നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഭര്‍ത്താവിന്റെ മാസശമ്പളത്തിന്റെ 10-20 ശതമാനം വരെ ഭാര്യക്കു നല്‍കേണ്ടിവരും. ഇത് തോന്നുമ്പോള്‍ കൈയില്‍ കൊടുക്കാനുള്ളതല്ല, ഭാര്യയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങി അതില്‍ നിക്ഷേപിക്കുകയാണ് വേണ്ടത്. യഥാര്‍ത്ഥ ശമ്പളം മറച്ചുവച്ച് ഭാര്യയെ പറ്റിക്കാമെന്ന് കരുതുന്ന വിരുതന്മാരെ കുടുക്കാനും ബില്ലില്‍ വകുപ്പുണ്ട്. അര്‍ഹമായ ശമ്പളം ലഭിച്ചില്ലെങ്കില്‍ ഭാര്യയ്ക്ക് നിയമത്തിന്റെ വഴി തേടാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല