ഏറ്റവും കൂടുതല്‍ മടിയന്‍മാരുളള രാജ്യങ്ങളുടെ പട്ടികയില്‍ ബ്രിട്ടനും. ബ്രിട്ടനിലെ 63 ശതമാനം ആളുകളും അലസന്‍മാരും മടിയന്‍മാരുമാണന്നാണ് ആഗോളതലത്തില്‍ നടന്ന ഒരു പഠനത്തില്‍ തെളിഞ്ഞത്. ഏറ്റവും കൂടുതല്‍ മടിയന്‍മാരുളള ഇരുപത് രാജ്യങ്ങളുടെ പട്ടികയില്‍ എട്ടാമതാണ് യുകെയുടെ സ്ഥാനം. ഒളിമ്പിക്‌സ് ജ്വരം രാജ്യത്തെ ജനങ്ങളെ കൂടുതല്‍ ആക്ടീവ് ആക്കിയിട്ടുണ്ടെന്ന് കരുതിയിരിക്കുമ്പോഴാണ് പുതിയ പഠനഫലം പുറത്ത് വരുന്നത്. വളരെ ചെറിയൊരു വിഭാഗം ആളുകള്‍ മാത്രമാണ് ഒളിമ്പിക്‌സിന്റെ ആവേശം പിന്നീട് ജീവിതത്തിലും നിലനിര്‍ത്തിയതെന്നാണ് കണ്ടെത്തിയിട്ടുളളത്. സയന്‍സ് ജേര്‍ണലായ ലാന്‍സെറ്റ് 122 രാജ്യങ്ങളിലായി നടത്തിയ പഠനത്തിലാണ് ലോകത്തെ ഏറ്റവും കൂടുതല്‍ മടിയന്‍മാരുളള രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയത്.
എന്നാല്‍ മടിയന്‍മാരുടെ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെട്ടിട്ടില്ല. അമേരിക്ക ബ്രിട്ടനേക്കാള്‍ മുന്നിലാണ്. അവിട നാല്പത് ശതമാനം ആളുകളാണ് മടിയന്‍മാരായിട്ടുളളത്. പട്ടികയില്‍ 46-ാമതാണ് അമേരിക്കയുടെ സ്ഥാനം. എന്നാല്‍ മെഡിറ്ററേനിയന്‍ രാജ്യമായ ഗ്രീസില്‍ വെറും പതിനഞ്ച് ശതമാനം ആളുകള്‍ മാത്രമാണ് അലസന്‍മാരായിട്ടുലളത്. മാള്‍ട്ടയാണ് ഏറ്റവും കൂടുതല്‍ അലസന്‍മാരുളള രാജ്യം. ഇവിടെയുളള ആകെ ജനസംഖ്യയുടെ 71.9 % ആളുകളും അലസന്‍മാരാണ്. എന്നാല്‍ ഇന്ത്യയുടെ തൊട്ട് അയല്‍രാജ്യമായ ഭൂട്ടാനില്‍ 52.3% അലസന്‍മാരാണ് ഉളളത്. പട്ടികയില്‍ 20-ാമതാണ് അവരുടെ സ്ഥാനം.
അലസരായി ഇരിക്കുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്‍മാരുടേതിനേക്കാള്‍ കുറവാണ്. ഏറ്റവും കൂടുതല്‍ അലസരായ സ്ത്രീകള്‍ കാണപ്പെടുന്നത് സാമൂഹികമായ നിയന്ത്രണങ്ങള്‍ കാരണം സ്ത്രീകളെ തൊഴില്‍ ചെയ്യാന്‍ അനുവദിക്കാത്ത സൗദി അറേബ്യ പോലുളള രാജ്യങ്ങളാണ്. മടിയന്‍മാരുടെ രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാമതാണ് സൗദി അറേബ്യയുടെ സ്ഥാനം. ഏകദേശം മൂന്നിലൊന്ന് വിഭാഗം ജനങ്ങള്‍ അലസന്‍മാരായിട്ടുളള രാജ്യങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. ഇവരില്‍ തന്നെ എണ്‍പത് ശതമാനം മുതിര്‍ന്നവരും മാനദണ്ഡങ്ങള്‍ക്കും വളരെ താഴെയുളള പ്രകടനമാണ് കാഴ്ചവച്ചത്്.
ലോകത്ത് നടക്കുന്ന മരണങ്ങളുടെ പ്രധാന കാരണം വ്യായാമത്തിന്റേയും മറ്റും കുറവാണ്. അടുത്തിടെ നടത്തിയ പഠനത്തില്‍ ലോകത്തിലെ മൂന്നിലൊന്ന് ശതമാനം ആളുകളും ഒരു മനുഷ്യന് ആവശ്യമായ മിനിമം ആക്ടിവിറ്റി പോലും ചെയ്യുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ഒരു മനുഷ്യന്‍ സാധാരണ ചെയ്യുന്ന പ്രവൃത്തികള്‍ ആഴ്ചയില്‍ രണ്ടര മണിക്കൂറെങ്കിലും ചെയ്യുന്നതാണ് മിനിമം ആക്ടിവിറ്റി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ലോകത്തെ ഏറ്റവും കൂടുതല്‍ മടിയന്‍മാരുളള രാജ്യങ്ങളുടെ പട്ടികയും അലസന്‍മാരായ ജനങ്ങളുടെ എണ്ണം ശതമാനത്തിലും താഴെ കൊടുക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല