സഖറിയ പുത്തന്‍കളം
ബാള്‍സാള്‍ കോമണ്‍: രണ്ടാം ശനിയാഴ്ചയ്ക്ക് ഒരുക്കമായിട്ടുള്ള കാലെബ് ശുശ്രൂഷ ബ്ലാസഡ് റോബര്‍ട്ട് ഗ്രിബോള്‍ഡ് ചര്‍ച്ചില്‍ നടന്നു. കാനാന്‍ദേശം ഉറ്റുനോക്കുവാന്‍ ഓരോ ഗോത്രത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരില്‍ യൂദായ ഗോത്രത്തില്‍ നിന്നുള്ള കാലെബിന്റെ വിശ്വാസത്തില്‍ നിന്നും ഉദ്ഭവിച്ച വചനം സംഖ്യയുടെ പുസ്തകം 13ാം അധ്യായത്തിലെ 30ാമത്തെ വാക്യത്തില്‍ സ്പഷ്ടമായിട്ടാണ്.
പരിശുദ്ധ കന്യാമറിയത്തിന്റെ പിറവി തിരുനാള്‍ ദിനമായ ഈ മാസം എട്ടിന് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനിലെ ജപമാല അര്‍പ്പിക്കുന്നത് സെന്റ് മാറ്റ് കമ്മ്യൂണിറ്റിയാണ്.ബഫേല്‍ സെന്ററില്‍ രാവിലെ എട്ടിന് ആരംഭിക്കുന്ന രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന്‍ വൈകുന്നേരം നാലിന് ആരാധനയോടെ സമാപിക്കും.
സെഹിയോന്‍ യുകെയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന രണ്ടാം ശനിയാഴ്ച ശുശ്രൂഷകള്‍ക്ക് മുമ്പായിട്ടുള്ള കാലെബ് ശുശ്രൂഷകളില്‍ സംബന്ധിക്കുന്നവരെ മാത്രമേ പ്രധാനമായും വോളണ്ടിയേഴ്‌സ് വിസ്റ്റില്‍ ഉള്‍പ്പെടുത്തുകയുള്ളൂ. എല്ലാ മിനിസ്ട്രികളിലും ഉള്ളവര്‍ മുടങ്ങാതെ കാലെബ് ശുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്. വരും മാസ കാലെബ് ശുശ്രൂഷകള്‍ ഒക്ടോബര്‍ 11, നവംബര്‍ 5, ഡിസംബര്‍ 4 എന്നീ തീയതികളിലാണ്. കാലെബ് ശുശ്രൂഷയെ പറ്റി കൂടുതല്‍ അറിയുവാന്‍ ബന്ധപ്പെടുക.
സുനീഷ്-07898641834
രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ പോസ്റ്റ്‌കോഡ്- BF &JW.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല