ബാസല്‍ :ലോകമെമ്പാടും വിവിധ രാജ്യങ്ങളിലായി കുടിയേറിയിരിക്കുന്ന സീറോ മലബാര്‍ സഭയിലെ അല്മായ സമൂഹം ആഗോള കത്തോലിക്കാ സഭയ്ക്ക് ചൈതന്യവും ആത്മീയ ഉണര്‍വ്വുമേകുന്നുവെന്ന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന് ചെയര്മാന് മാര്‍ മാത്യു അറയ്ക്കല്‍.
സ്വിറ്റ്സര്‍ലാന്റിലെ ബാസലില്‍ സഭയുടെ അല്മായ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ അറയ്ക്കല്‍. ആഗോളസഭയോടു ചേര്‍ന്നുനിന്ന് തലമുറകളായി പങ്കുവെച്ച് പകര്‍ന്നേകിയ വിശ്വാസ ചൈതന്യവും, പാരമ്പര്യവും കാത്തുസൂക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധമായ അല്മായ സമൂഹം സഭയ്ക്ക് ശക്തി പകരുന്നുവെന്ന് മാര്‍ അറയ്ക്കല്‍ സൂചിപ്പിച്ചു. അല്മായ കമ്മീഷന് സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി.
ബാസല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കമ്മ്യൂണിറ്റി പ്രീസ്റ് ഇന്‍ ചാര്‍ജ് ഫാ.വിന്‍സന്റ് കദളിക്കാട്ടില്‍ പുത്തന്‍പുര, പാരീഷ് കമ്മറ്റി സെക്രട്ടറി ഗീവര്‍ഗീസ് കിഴക്കേടത്ത്, സിബി തോട്ടുകടവില്‍ എന്നിവര്‍ സംസാരിച്ചു. മാത്യു കുരീക്കല്‍, ഡേവിസ് വെള്ളാറയ്ക്കല്‍, വര്‍ഗീസ് തിരുതനത്തില്‍ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്കി.
News reported by Shaiju Chacko, Office secretary, Laity commission.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല