സഖറിയ പുത്തന്‍കളം
മാഞ്ചസ്റ്റര്‍: യുകെയിലെ പ്രഥമ മലയാളി ക്രൈസ്തവ-സമുദായിക യുവജന സംഘടനയായ ക്നാനായ കാത്തലിക്ക് യൂത്ത് ലീഗിന്റെ യുവജനോത്സവത്തിന് ഈ വര്‍ഷം മാഞ്ചസ്റ്റര്‍ വേദിയാകും. യുകെയിലെ മികച്ച കലാപ്രതിഭയെ കണ്ടെത്താനുള്ള യുവജനോത്സവം അടുത്തമാസം 20നാണ് നടക്കുന്നത്.
യുകെയിലെ 19 കെസിവൈഎല്‍ യൂണിറ്റുകളിലെ യുവജനങ്ങള്‍ മാഞ്ചസ്റ്ററിലെ വിഥിന്‍ഷോയിലെ സെന്റ് ആന്റണീസ് സ്കൂളിലെ വിവിധ വേദികളില്‍ തീപാറുന്ന കലോത്സവ പ്രകടനമായിരിക്കും അരങ്ങേറുക.പ്രസംഗം, സംഗീതം, പ്രഛന്നവേഷം, ഭരതനാട്യം, സിനിമാറ്റിക് ഡാന്‍സ് എന്നീ സിംഗിള്‍ ഇനങ്ങളും പുരാതനപാട്ട്, മാര്‍ഗ്ഗംകളി, നടവിളി, സിനിമാറ്റിക് ഡാന്‍സ് എന്നീ ഗ്രൂപ്പ് ഇനങ്ങളുമാണ് യുവജനോത്സവത്തില്‍ അരങ്ങേറുക.
യുവജനങ്ങള്‍ തമ്മില്‍ പരസ്പരം അറിയുന്നതിനും സമുദായിക പാരമ്പര്യത്തിന്റെ സവിശേഷതകള്‍ മനസിലാക്കുന്നതിനും വ്യക്തിത്വത്തിന്റെ വികസനത്തിനും ഉപകരിക്കുന്ന ക്നാനായ യുവജനോത്സവത്തിലേക്ക് ഹൃദ്യമായി എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സുബിന് ഫിലിപ്പ് പറഞ്ഞു.
ഈ വര്‍ഷത്തെ കലാപ്രതിഭ, കലാതിലകം, മികച്ച യൂണിറ്റ് എന്നീ സ്ഥാനങ്ങള്‍ക്ക് വേണ്ടി മികച്ച പോരാട്ടമാണ് നടക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല