മാര്‍ട്ടിന്‍ തെനംകാലാ
ഡോര്‍സെറ്റ്: നന്മയുടെയും സത്യത്തിന്റെയും പ്രതീകമായ മാവേലിത്തമ്പുരാനെ വരവേറ്റുകൊണ്ട് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമായ ഓണത്തെ വരവേല്‍ക്കാന്‍ ഡോര്‍സെറ്റും മലയാളി സമൂഹവും ഒരുങ്ങി. സെപ്തംബര്‍ എട്ടിന് ശനിയാഴ്ച രാവിലെ 9.30 ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി പ്രസിഡന്റ് ഷാജി തോമസിന്റെ നേതൃത്വത്തില്‍ മാവേലിത്തമ്പുരാനെ സ്വീകരിച്ച് സമ്മേളന നഗറിലേക്ക് ആനയിക്കും. തുടര്‍ന്ന് ഓണാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ യുകെയിലെ പ്രമുഖമാധ്യമപ്രവര്‍ത്തകരും, പൂള്‍ കൗണ്‍സില്‍ അംഗങ്ങള്‍, ഡോര്‍സെറ്റ് പൊലീസ് പ്രതിനിധി, യുക്മ ഭാരവാഹികള്‍, ഒഐസിസി, പ്രവാസി കേരളാ കോണ്‍ഗ്രസ്, ഡോര്‍സെറ്റ് ഹിന്ദു സമാജം നേതാക്കള്‍ എന്നിവരും ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിക്കും.
തുടര്‍ന്ന് നടക്കുന്ന ഓണകലാപരിപാടികള്‍ക്ക് ശേഷം ഓണക്കളികളായ വടംവലി, ഉറിഅടി, ചാക്കിലോട്ടം, റൊട്ടികടി, സൂചിയും നൂലും കോര്‍ക്കല്‍, കസേരക്കളി, മിഠായി പെറുക്കല്‍ എന്നിവയും നടത്തപ്പെടും. തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യ നടക്കും.
ശേഷം നടക്കുന്ന സമാപന സമ്മേളനത്തില്‍ അബി എബ്രഹാം, ജെറിമോന്‍ ജയന്‍, ജോസഫ് എന്‍ ഫിലിപ്പ് എന്നീ ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ ചുണക്കുട്ടികള്‍ വിദ്യാഭ്യാസപരവും കലാപരിവുമായ കഴിവുകള്‍ക്ക് ലഭിച്ച രാജകീയ ആദരവിനെ കേരളയുടെ അഭിനന്ദനങ്ങളും ഉപഹാരവും നല്‍കി ആദരിക്കുകയും ചെയ്യും. അതോടൊപ്പം കായികദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ട്രോഫിയും മെഡലും നല്‍കി ആദരിക്കും. അതിവിപുലമായ ഈ ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
വിലാസം, സെന്റ് ജോര്‍ജ്ജ്ഹാള്‍, OAKDALE
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല