ജോലി കഴിഞ്ഞ് ക്ഷീണിതനായി വീട്ടിലേക്ക് മടങ്ങാന്‍ ശ്രമിച്ച രാകേഷിന് വഴിയിലൊരു ബ്രട്ടീഷ് യുവതിയുടെ സ്വപ്‌നം ചുരുങ്ങിയ സമയത്തേക്കെങ്കിലും തന്റെ മനസ്സമാധാനം കളയാന്‍ കാത്തിരിപ്പുണ്ടെന്ന് അറിയാന്‍ കഴിഞ്ഞതേയില്ല. ട്യൂബ് ലൈന്‍ യാത്രക്കിടെയാണ് ക്രൊയ്‌ഡോണ്‍ സ്വദേശിയായ രാകേഷിന് വിചിത്രമായ അനുഭവം ഉണ്ടായത്. ജോലി കഴിഞ്ഞ് തിരികെ വരുന്നതിനിടയിലാണ് രാകേഷിന്റെ സഹയാത്രിക രാകേഷിനെ അവിചാരിതമായി കെട്ടിപ്പിടിച്ചത്. സംഭവം തൊട്ടടുത്തിരുന്ന വിരുതന്‍ ക്യാമറയിലാക്കി യൂട്യൂബിലിട്ടു. നിമിഷനേരം കൊണ്ട് വീഡിയോ ഹിറ്റായി. എന്നാല്‍ രാകേഷിനെ കാത്തിരുന്നത് സമാധാനക്കേടായിരുന്നു.
വീഡിയോ കണ്ട ഭാര്യ ലത രാകേഷിനോട് വിശദീകരണം ആവശ്യപ്പെട്ടതോടെയാണ് സംഭവം പുലിവാലായത്. വീഡിയോ ഹിറ്റായതോടെ പ്രമുഖ ബ്രട്ടീഷ് പത്രമായ ഇന്നത്തെ ഡെയ്‌ലി മെയില്‍ സംഭവം വാര്‍ത്തയാക്കുകയും ചെയ്തു. സംഭവം ഇങ്ങനെ. വെസ്റ്റ് മിനിസ്റ്ററിലെ ഇന്ത്യന്‍ റസ്റ്റോറന്റിലെ ഷെഫായ രാകേഷ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായാണ് ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് ട്യൂബിലെ ജൂബിലി ലെയ്‌നില്‍ കയറിയത്. തൊട്ടടുത്തിരുന്ന ബ്രട്ടീഷ് യുവതി യാത്രയ്ക്കിടയില്‍ ഉറങ്ങിയതോടെയാണ് സംഭവത്തിന്റെ തുടക്കം. ഉറക്കത്തിനിടയില്‍ സ്വപ്‌നം കണ്ട യുവതി തൊട്ടടുത്തിരുന്ന രാകേഷിന്റെ കൈയ്യില്‍ കൈട്ടിപ്പിടിച്ച ശേഷം തോളിലേക്ക് തലചായ്ച് ഉറങ്ങാന്‍ ശ്രമിച്ചു.
ആദ്യം അമ്പരന്ന് പോയെങ്കിലും രാകേഷ് ഉടന്‍ തന്നെ യുവതിയെ വിളിച്ചുണര്‍ത്തി. സംഭവം അറിഞ്ഞയുടനെ യുവതി ക്ഷമാപണത്തോടെ സീ്റ്റ് മാറിയിരിക്കുകയും ചെയ്തു. തൊട്ടടുത്തിരുന്ന സുഹൃത്തുക്കള്‍ സംഭവം പകര്‍ത്തുന്നതിനെ ഇരുവരും തമാശയായിട്ടാണ് കണ്ടതും. എന്നാല്‍ ആരോ യൂട്യൂബിലിട്ട വീഡിയോ നിമിഷനേരം കൊണ്ട് അഞ്ച് ലക്ഷത്തിലധികം പേരാണ് കണ്ടത്. വീഡിയോ പ്രചരിച്ചതിനെ കുറിച്ച് അറിഞ്ഞ രാകേഷിന്റെ ഭാര്യ ലത പ്രശ്‌നം ചോദ്യം ചെയ്തതോടെയാണ് രാകേഷ് സംഭവത്തിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ടത്. അര്‍ദ്ധരാത്രിയില്‍ സ്‌നേഹത്തോടെ ഭര്‍ത്താവിന്റെ കൈയ്യില്‍ പിടിച്ച യുവതി രാകേഷിന് പരിചയമുളള ആളായിരിക്കാമെന്നായിരുന്നു ഭാര്യയുടെ വാദം.
അവസാനം ജീവിതത്തില്‍ ഒരിക്കല്‍ പോലും താന്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ആളായിരുന്നു ആ യുവതിയെന്ന് രാകേഷ് വിശദീകരിച്ചതോടെയാണ് ലതയ്ക്ക് സമാധാനമായത്. യുവതിക്കും തന്നെ അറിയില്ലെന്ന് തെളിയിക്കേണ്ടിയും വന്നു.പാതിയുറക്കത്തില്‍ യുവതിക്ക് സംഭവിച്ച അബദ്ധമാണ് ഇതെന്ന് വീഡിയോ ശ്രദ്ധിച്ചാല്‍ തന്നെ മനസ്സിലാകാവുന്നതാണ്. പൗല ജോവല്‍ എന്നാണ് സംഭവത്തില്‍ ഉള്‍പ്പെട്ട ബ്രട്ടീഷ് യുവതിയുടെ പേരെന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല