കേംബ്രിഡ്ജ് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പളളിയുടെ ആഭിമുഖ്യത്തില്‍ നടന്ന മൂന്ന് ദിവസത്തെ പാരീസ് വിനോദയാത്ര പങ്കെടുത്തവര്‍ക്ക് അവിസ്മരണീയമായ അനുഭവമായി. പളളി ഭരണസമിതി അംഗം കൂടിയായ വിനോദ് തോമസ് തോപ്പില്‍ നയിച്ച യാത്ര പളളി വികാരിയായ ഫാ. ബോബിയുടെ ആശീര്‍വാദത്തോടെയാണ് ആരംഭിച്ചത്.
വിനോദയാത്രയുടെ ആദ്യദിനം പാരീസിലെ സെയിന്‍ നദിയിലൂടെയുളള ബോട്ട് യാത്രയും ലോകാത്ഭുതങ്ങളിലൊന്നായ ഈഫല്‍ ടവറും കാണുകയായിരുന്നു. രണ്ടാമത്തെ ദിവസം മുഴുവന്‍ ഡിസ്‌നിലാന്‍ഡ് കാണാനായാണ് സംഘം വിനിയോഗിച്ചത്. ഡിന്നറിന് ശേഷം പാരീസിന്റെ നിശാകാഴ്ചകള്‍ കാണാനുളള അവസരമായിരുന്നു. പാരീസിന്റെ മനോഹരമായ കാഴ്ചകള്‍ വിശദീകരിച്ച് നല്‍കാനായി സ്റ്റാര്‍ ട്രാവല്‍സിന്റെ ടൂര്‍ മാനേജര്‍ സംഘത്തിനൊപ്പം ഉണ്ടായിരുന്നു.
മൂന്നാമത്തെ ദിവസം പ്രസിദ്ധമായ നോട്രര്‍ഡാം പളളിയും ലോക പ്രസിദ്ധമായ ഫ്രാഗോനോര്‍ഡ് പെര്‍ഫ്യൂം ഷോപ്പും സന്ദര്‍ശിക്കുകയാണ് അംഗങ്ങള്‍ ചെയ്തത്. പാരീസിലെ മനോഹാരിത നഷ്ടപ്പെടുന്നതിന്റെ സങ്കടം തിരികെ പോരുമ്പോള്‍ ഓരോത്തരുടേയും മുഖത്തുണ്ടായിരുന്നു. വിനോദയാത്ര ഭംഗിയായി സംഘടിപ്പിച്ച വിനോദ് തോമസിനെ അംഗങ്ങള്‍ പ്രത്യേകം അഭിനന്ദിച്ചു. വിനോദിനെ സഹായിക്കാനായി ബാബൂ, സജി, സാബു എന്നിവരും മുഴുവന്‍ സമയവും ഒപ്പമുണ്ടായിരുന്നു. അടുത്ത വര്‍ഷ്‌ത്തെ ടൂര്‍ പ്ലാന്‍ ചെയ്യാനും അംഗങ്ങള്‍ വിനോദ് തോമസിനെ തന്നെ ചുമതലപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല