മദര്‍ തെരേസ്സ
26 August 1910 – 5 September 1997
നിസ്വാര്‍ത്ഥ സേവനമാണ് യഥാര്‍ത്ഥ സ്നേഹം എന്ന് ലോകത്തെ കാണിച്ചു തന്ന മദര്‍ തെരേസ്സയുടെ ചരമ ദിനമാണിന്ന്…വര്‍ണത്തെയും ദേശത്തെയും ഭാഷയെയും സംസ്കാരത്തെയും അതിജീവിക്കുന്ന ഏക വികാരം നിര്‍മ്മല സ്നേഹം മാത്ര മാണന്നു സ്വന്തം ജീവിതം കൊണ്ട് ആ മഹതി തെളിയിച്ചു.സ്നേഹം വിതക്കുന്നവന്റ്റെ ദാരിദ്ര്യത്തില്‍ ദൈവം അപ്പമായി അവതരിക്കും എന്ന് എത്രയോ തവണ ആ അമ്മ മനസ്സിലാക്കി.
ശാന്തമനസ്സില്‍ നിന്നാണ് സ്നേഹം ഉറവ പൊട്ടുക എന്ന് അമ്മക്കറിയാമായിരുന്നു….അത് കൊണ്ടാണ് അമ്മ പറഞ്ഞത് “ഒരു പുഞ്ചിരിയില്‍ നിന്ന് സമാധാനം പിറവിയെടുക്കുന്നു” എന്ന്.വിദ്വേഷ കലുഷിതമായ ഈ ലോകത്തിനു മുമ്പില്‍ ഈ ചിന്ത ഞങ്ങള്‍ സമര്‍പ്പിക്കുന്നു.NRI മലയാളി കുടുംബം ഒന്നാകെ ,ഞങ്ങളുടെ പ്രിയ വായനക്കാരോടൊപ്പം അമ്മയുടെ പാവന സ്മരണകള്‍ക്ക് മുമ്പില്‍ നമ്ര ശിരസ്കരായി ,കൂപ്പു കൈകളോടെ നില്‍ക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല