ബിനു വര്‍ഗീസ്
നാപോളി: ഇറ്റലിയില്‍ പൊംപേ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ മലയാളം വിശുദ്ധ കുര്‍ബാന ആരംഭിച്ചതിന്റെ ഏഴാം വാര്‍ഷികവും മലയാളി സംഗവും വിപുലമായി ആഘോഷിക്കും. ഒന്‍പതാം തിയതി പൊംപേ ദേവാലയ ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും.
രാവിലെ പത്ത് മണിയ്ക്ക് തുടങ്ങുന്ന കാര്യപരിപാടികളില്‍ സംഗീതം, നൃത്തം, സിനിമാറ്റിക് ഡാന്‍സ്, ഒപ്പന, തിരുവാതിര, മാര്‍ഗ്ഗം കളി, കോമഡി ഷോ, ലഘു നാടകം എന്നിവയ്ക്ക് പുറമേ ഉച്ചയ്ക്ക് ഓണം സൂപ്പര്‍ ബംബര്‍ നറുക്കെടുപ്പും നടക്കും. ഉച്ച കഴിഞ്ഞ് 3 .30 -ന് ആഘോഷമായ കുര്‍ബാന ഉണ്ടായിരിക്കും. ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനും കലാപരിപാടികള്‍ മനോഹരമാക്കുന്നതിനും എല്ലാ മലയാളി സുഹൃത്തുക്കളെയും സംഘാടകര്‍ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നുതായി ആഘോഷ കമ്മിറ്റി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല