ജോബി ആന്റണി
വിയന്ന: ഓസ്ട്രിയയിലെ കലാ-സാംസ്കാരിക സംഘടനയായ ഫൈന്‍ ആര്‍ട്സ് ഇന്ത്യയുടെ വാര്‍ഷികാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിയന്ന ആരോഗ്യവകുപ്പിന്റെ നഗര സഭാധ്യക്ഷ സോണിയ വെസിലി മുഖ്യാഥിതിയായി പങ്കെടുക്കുന്ന സമ്മേളനത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കുരിയ ബിഷപ്പ് മാര്‍ ബോസ്കോ പുത്തൂര്‍ വിശിഷ്ട അതിഥിയായിരിക്കും.
ഉത്സവ് -2012 എന്നു പേരിട്ടിരിക്കുന്ന സാസ്കാരിക മേള സെപ്റ്റംബര്‍ എട്ടിന് ശനിയാഴ്ച കാഗ്രാനിലുള്ള ഹൗസ് ദേര്‍ ബെഗേഗ്നുങ്ങില് വൈകിട്ട് ആറ് മണിക്ക് ആരംഭിക്കും. സ്വാതന്ത്ര്യദിനാചരണവും ഓണാഘോഷവും വിപുലമായ കലാപരിപാടികളുടെ അകമ്പടിയോടെ അരങ്ങേറും. ആകര്‍ഷകമായ സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയട്ടുള്ള തംപോല മത്സരം വാര്‍ഷികാഘോഷങ്ങളുടെ മറ്റൊരു ആകര്‍ഷണമായിരിക്കും.
ഘോഷ് അഞ്ചേരില്‍ , സജി മതുപ്പുറത്ത്, ജോര്‍ജ്ജ് ഐക്കെരേട്ട്, പ്രിന്‍സ് പത്തിപറമ്പില്‍ , ജോളി തുരുത്തുംമേല്‍ , ജോണ്സണ് ചേലപ്പുറത്ത്, സാബു ചക്കാലയ്ക്കല്‍ , ബിനു രവീന്ദ്രനാഥന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. പ്രവേശനം സൗജന്യമായ ഉത്സവ് 2012-ലേയ്ക്കു ഓസ്ട്രിയയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സംഘാടകര്‍ സ്വാഗതം ചെയ്തിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്- 069911320561, 069919082976
സന്ദര്‍ശിക്കുക: www.fineartsindiavienna.com
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല