അപ്പച്ചന്‍ കണ്ണഞ്ചിറ
കെണ്ടല്‍ കുംബ്രിയാ പ്രദേശത്തുള്ള മലയാളീ കുടുംബങ്ങള്‍ ഒത്തു ചേര്‍ന്ന് തങ്ങളുടെ ഓണാഘോഷം ഗംഭീരമായി കൊണ്ടാടുന്നു. ഹോളി ട്രിനിറ്റി ആന്‍ഡ് സെന്റ് ജോര്ജ് കത്തോലിക്കാ ദേവാലയത്തിലും , പാരിഷ് ഹാളിലുമായി തങ്ങളുടെ ഓണാഘോഷം കൊണ്ടാടും. സെപ്തംബര്‍ 22 നു ശനിയാഴ്ച രാവിലെ 11 :00 മണിക്ക് ലങ്കാസ്റ്റര്‍ രൂപതയിലെ ചാപ്ലിന്‍ റവ. ഡോ. മാത്യു ചൂരപോയികയില്‍ ദിവ്യ ബലി അര്‍പ്പിച്ചു ഓണാഘോഷത്തിന്നു ആല്മീയതയില്‍ ആരംഭിക്കും.
ദിവ്യ ബലിക്ക് ശേഷം പാരിഷ് ഹാളില്‍ മനോഹരമായി അത്തപ്പൂക്കളം ഒരുക്കി ഓണ കലാവിരുന്നിനു തിരി തെളിയും തുടര്‍ന്ന് ഓണ സന്ദേശം നല്‍കും . അംഗങ്ങള്‍ അവരവരുടെ വീടുകളില്‍ ഓണ സദ്യക്കുള്ള വിഭവങ്ങള്‍ പാകം ചെയ്തു കൊണ്ട് ഗംഭീരമായ ഓണസദ്യ ഒരുക്കും.
നൃത്ത നൃത്യങ്ങള്‍, സ്കിറ്റുകള്‍, ഓണ പാട്ടുകള്‍, ഓണാനുബന്ധ മത്സരങ്ങള്‍ എന്നിവ കൂട്ടിയിണക്കി ആകര്‍ഷകമായ ഓണ പരിപാടികള്‍ക്ക് കെണ്ടലില്‍ തയ്യാറെടുത്തു വരുന്നു.
ലാലപ്പന്‍ കളീക്കല്‍ ജോസ് മേരിമംഗലം ബെന്നി ജേക്കബ്, ഷിബി പുന്നന്‍ , സജി ജോര്‍ജ്, ടെന്നിസന്‍ കുര്യാക്കോസ്, ആനി ബാബു, എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം വഹിക്കും.
കുംബ്രിയായിലുള്ള എല്ലാ മലയാളി കുടുംബങ്ങളെയും കെന്ടല്‍ പൊന്നോണം – 2012 ലേക്ക് സസ്നേഹം സ്വാഗതം ചെയ്യുന്നതായി സംഘാടക അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല